ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; സൂപ്പര്‍താരത്തിന് പരുക്ക് - വിവരങ്ങള്‍ പുറത്തുവിടാതെ അധികൃതര്‍

  vijay shankar , team india , cricket , kohli , dhoni , world cup , വിജയ് ശങ്കര്‍ , കെ എല്‍ രാഹുല്‍ , ലോകകപ്പ് , വിരാട് കോഹ്‌ലി
ലണ്ടന്‍| Last Modified ശനി, 25 മെയ് 2019 (12:24 IST)
ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനെ ചൊല്ലിയുള്ള ആശങ്ക ഇന്ത്യന്‍ ടീമില്‍ രൂക്ഷമാണ്. പരിശീലകന്‍ രവി ശാസ്‌ത്രിയും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും ഇക്കാര്യത്തില്‍ കടുത്ത തീരുമാനം സ്വീകരിക്കുമെന്നുറപ്പാണ്.

വിജയ് ശങ്കര്‍, കെ എല്‍ രാഹുല്‍ എന്നിവരിലൊരാള്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. വിജയ് ശങ്കറിനാണ് സാധ്യത കൂടുതല്‍. എന്നാല്‍, ടീമിനെയും ആരാധകരെയും സമ്മര്‍ദ്ദത്തിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പരിശീലനത്തിനിടെ വിജയ് ശങ്കറിന് പരുക്കേറ്റെന്നാണ് വിവരം. ഖലീല്‍ അഹമ്മദിന്‍റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വലതു കൈയ്‌ക്ക് പരുക്കേൽക്കുകയായിരുന്നു. വിജയ് ഉടന്‍ പരിശീലനം അവസാനിപ്പിച്ച് മടങ്ങി. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

വിജയ്‌ക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഹുൽ നാലാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :