aparna|
Last Modified ചൊവ്വ, 26 ഡിസംബര്‍ 2017 (14:05 IST)
2017 അവസാനിക്കാറായി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ മിക്കതാരങ്ങളും തങ്ങളുടെ കഴിവുകൾ ഒന്നുകൂടി തെളിയിച്ച വർഷമാണ് 2017. ഇതിൽ എടുത്ത് പറയേണ്ടത് തൽക്കാലിക നായക സ്ഥാനം അലങ്കരിക്കുന്ന രോഹിത് ശർമയുടെ കഴിവിനെ ആണ്.
വിവാഹത്തെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തിരക്കായതോടെയാണ് രോഹിത് ഇന്ത്യൻ ടീമിന്റെ നായകത്വം ഏറ്റെടുത്തത്. വിരാടിന്റെ അഭാവത്തിൽ രോഹിത് തനിക്ക് കിട്ടിയ ക്യാപ്റ്റൻസി മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്തു. അതിനുദാഹരണമായിരുന്നു ശ്രീലങ്കയ്ക്കെതിരായ പരമ്പര.
പരമ്പര ഇന്ത്യ നേടി. ഒപ്പം രോഹിതെന്ന നായകന്റെ ബാറ്റിംഗ് മികവ് ഒരിക്കൽ കൂടി ഇന്ത്യ തിരിച്ചറിഞ്ഞു. ഏകദിനത്തിലെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറി, ടി-20 യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി അങ്ങനെ ഇന്ത്യയുടെ ‘ഹിറ്റ്’മാന്‍ കഴിഞ്ഞ 2 ആഴ്ച കൊണ്ട് നേടിയ നേട്ടങ്ങൾ ഏതൊരു ക്രിക്കറ്റ് താരത്തേയും അമ്പരപ്പിക്കുന്നതായിരുന്നു.
ഏകദിനത്തില്‍ 5, ടി-20യില്‍ 1, ടെസ്റ്റില്‍ 1 കൂടാതെ ഏകദിനത്തിലെ ഒരു ഡബിളും. സെഞ്ച്വറിയ്ക്ക് മുകളില്‍ സ്കോര്‍ ചെയ്ത 8 മത്സരങ്ങളും ഇന്ത്യ തോല്‍വി അറിഞ്ഞില്ല. രോഹിത് സെഞ്ച്വറി മറികടന്നാൽ ഇന്ത്യ ജയിക്കുമെന്നാണ് നിരൂപകർ പറയുന്നത്.