ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച ‘വില്ലനാര്’; ആ താരം ധോണിയോ രോഹിത്തോ ?

 rohit , dhoni , world cup , world cup , cricket , BCCI രോഹിത് ശര്‍മ , ബിസിസിഐ , ധോണി , ലോകകപ്പ്
മുംബൈ| Last Updated: തിങ്കള്‍, 22 ജൂലൈ 2019 (15:00 IST)
നിര്‍ദേശം അവഗണിച്ച് ലോകകപ്പിലുടനീളം ഭാര്യയെ ഒപ്പം താമസിപ്പിച്ച സീനിയര്‍ ഇന്ത്യന്‍ താരത്തിനെതിരെ നടപടി സ്വീകരിക്കാന്‍ മടിച്ച് ബിസിസിഐ. സംഭവത്തില്‍ അന്വേഷണം നടത്തി ചട്ട പ്രകാരമുള്ള ശിക്ഷാവിധികള്‍ നടത്തുമെന്ന് പറയുമ്പോഴും ഈ മുതിര്‍ന്ന താരത്തിനെതിരെ പ്രതികരിക്കാന്‍ അധികൃതര്‍ക്ക് ഭയമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ മുന്‍ നായകനും ടീമിലും പുറത്തും ചോദ്യം ചെയ്യപ്പെടാത്ത താരവുമായ മഹേന്ദ്ര സിംഗ് ധോണിയോ ആകാം കഥയിലെ ‘വില്ലന്‍’ എന്നാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ലഭിക്കുന്ന സൂചന.

ലോകകപ്പ് സമയത്ത് 15 ദിവസം മാത്രമെ ഭാര്യയെയും കുടുംബത്തെയും കൂടെ താമസിപ്പിക്കാവൂ എന്ന ബിസിസിഐ ഭരണസിമിതിയുടെ കര്‍ശന നിര്‍ദേശം. ഇത് ലംഘിച്ചാണ് താരം ലോകകപ്പിലുട നീളം ഭാര്യയെ കൂടെ താമസിപ്പിച്ചത്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും ഇക്കാര്യം അറിഞ്ഞിരുന്നില്ല.

മറ്റു കളിക്കാരുടെ ഭാര്യമാര്‍ ബിസിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിശ്ചിത ദിവസത്തിനു ശേഷം മാത്രം ഇംഗ്ലണ്ടിലെത്തുകയും അനുവദനീയമായ സമയം കഴിഞ്ഞശേഷം മാറിത്താമസിക്കുകയും ചെയ്‌തു. എന്നാൽ സീനിയർ താരം അനുമതി വാങ്ങാതെയാണ് കുടുംബത്തെ ഒപ്പം താമസിപ്പിച്ചത്.

വിഷയത്തില്‍ ടീം അഡ്മിനിസ്ട്രേറ്റീവ് മാനേജരായ സുനില്‍ സുബ്രഹ്മണ്യന് വീഴ്ച പറ്റിയെന്നും ഇക്കാര്യം റിപ്പോര്‍ട്ട് തടയാന്‍ ശ്രമിച്ചില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :