രേണുക വേണു|
Last Modified ചൊവ്വ, 14 ജനുവരി 2025 (12:31 IST)
മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ രഞ്ജി ട്രോഫിയില്‍ പരിശീലനത്തിനിറങ്ങി. മുംബൈയ്ക്കു വേണ്ടിയാണ് താരം പരിശീലന മത്സരം കളിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തിരിച്ചെടുക്കണമെന്ന് ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീറും ബിസിസിഐയും നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രോഹിത് രഞ്ജി കളിക്കുന്നത്.
പരിശീലന മത്സരത്തില്‍ മുംബൈയ്ക്കായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രോഹിത് ഒന്‍പത് പന്തുകള്‍ നേരിട്ട് റണ്‍സൊന്നും എടുക്കാതെ പുറത്തായി. ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ പോലെ രഞ്ജി പരിശീലനത്തിലും പൂര്‍ണമായി നിരാശപ്പെടുത്തുകയായിരുന്നു ഇന്ത്യന്‍ നായകന്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഒരു തവണ മാത്രമാണ് രോഹിത് രണ്ടക്കം കണ്ടിരിക്കുന്നത്. 3, 6, 10, 3, 9 എന്നിങ്ങനെയാണ് ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ രോഹിത്തിന്റെ വ്യക്തിഗത സ്കോറുകള്‍. അതായത് അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 6.2 ശരാശരിയില്‍ വെറും 31 റണ്‍സ് !