ക്യാച്ച് ധോണിയുടേതാണെന്ന് ഓര്‍ക്കണമായിരുന്നു; ഓസീസ് നഷ്‌ടപ്പെടുത്തിയത് പൊന്നും വിലയുള്ള വിക്കറ്റ്

 dhoni , glen maxwel , dhoni wicket , team india , cricket , മഹേന്ദ്ര സിംഗ് ധോണി , ഓസ്‌ട്രേലിയ , വിരാട് കോഹ്‌ലി , മാക്‍സ്‌വെല്‍
മെല്‍‌ബണ്‍| Last Updated: വെള്ളി, 18 ജനുവരി 2019 (15:57 IST)
ഓസ്‌ട്രേലിയയുടെ കൈകളില്‍ നിന്നും കളി വഴുതുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യമാണ് ആതിഥേയരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്‌ത്തുന്നത്.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ
വിശ്വസ്ഥനായ ശിഖര്‍ ധവാന്‍ പുറത്തായ ശേഷം ക്രീസില്‍ എത്തിയ ധോണിയെ തുടക്കത്തില്‍ തന്നെ
പുറത്താക്കാനുള്ള അവസരം നശിപ്പിച്ചതില്‍ വിലപിക്കുകയാണ് ഓസീസ്.

സ്‌റ്റാന്‍‌ലോക്കിന്റെ ആദ്യ പന്തില്‍ പോയിന്റില്‍ ധോണി ക്യാച്ച് നല്‍കിയെങ്കിലും മാക്‍സ്‌വെല്‍ ലഭിച്ച അവസരം താഴെയിടുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 59ല്‍ നില്‍ക്കെയാണ് സംഭവം.

ധോണിയുടെ ക്യാച്ച് മാക്‍സ്‌വെല്‍ സ്വന്തമാക്കിയിരുന്നുവെങ്കില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുമെന്ന് ഉറപ്പായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :