‘എന്റെ രാജ്യസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു’; നെഞ്ചുരുകി മിതാലി രാജ്

അപർണ| Last Modified ഞായര്‍, 2 ഡിസം‌ബര്‍ 2018 (11:09 IST)
തന്റെ രാജ്യസ്നേഹം വരെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. കോച്ച്
രമേശ് പൊവാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മിതാലി രാജ്. മിതാലി രാജ് അയച്ച കത്ത് ചോര്‍ന്ന സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ രംഗത്ത് വന്നിരുന്നു.

പരിശീലകന്‍ രമേശ് പവാറിനും കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എദുല്‍ജിക്കും എതിരെയുള്ളതായിരുന്നു മിതാലിയുടെ കത്ത്. ഫോമിലായിരുന്നിട്ടും ട്വന്റി-20 വനിതാ ലോകകപ്പ് സെമിയില്‍ കളിപ്പിച്ചില്ല, രമേഷ് പവാര്‍ അവഗണിക്കുകയും അപമാനിക്കുകയും ചെയ്‌തു എന്നും കത്തില്‍ പറഞ്ഞിരുന്നു.

തനിക്കെതിരെ നടന്ന ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കുന്ന മിതാലിയുടെ കത്തില്‍ രമേഷ് പവാര്‍ പലതവണ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചതായും മിതാലി പറയുന്നുണ്ട്. കത്ത് പുറത്തായതോടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച സാഹര്യത്തിലാണ് ചൗധരി ഇടപെടല്‍ നടത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :