ആർസിബിക്ക് ബുദ്ധിയുണ്ടെങ്കിൽ കോലിയെ മാത്രം നിലനിർത്തണം, മറ്റുള്ളവരെ റിലീസ് ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം

Virat Kohli
Virat Kohli
അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (21:30 IST)
വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു വിരാട് കോലിയെ മാത്രം നിലനിര്‍ത്തുന്നതാണ് നല്ലതെന്ന് മുന്‍ ഇന്ത്യന്‍ താരമായ ആര്‍പി സിംഗ്. നിലവില്‍ ടീമിലെ 6 താരങ്ങളെ വരെ നിലനിര്‍ത്താനാണ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഒരെണ്ണം റൈട് ടു മാച്ച് ആയും ഉപയോഗപ്പെടുത്താം.

കോലിയെ മാത്രം നിലനിര്‍ത്തി മറ്റ് താരങ്ങളെ ആര്‍ടിഎം ഉപയോഗിച്ച് ടീമിലെത്തിക്കാന്‍ ആര്‍സിബി ശ്രമിക്കണമെന്നാണ് ആര്‍ പി സിങ്ങിന്റെ വാദം. ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ആര്‍സിബിയുടെ താരമാണ് വിരാട് കോലി. 252 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സാണ് ഐപിഎല്ലില്‍ കോലി നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ 8 സെഞ്ചുറികളും 55 അര്‍ധസെഞ്ചുറികളും കോലിയ്ക്കുണ്ട്. കോലിയൊഴികെയുള്ള താരങ്ങളെയെല്ലാം ആര്‍ടിഎം ഉപയോഗിച്ച് കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാന്‍ ആര്‍സിബിക്ക് സാധിക്കും. രജത് പാട്ടീധാര്‍,മുഹമ്മദ് സിറാജ് എന്നിവരെയെല്ലാം ഇങ്ങനെ സ്വന്തമാക്കാന്‍ ആര്‍സിബിക്ക് സാധിക്കും.ഒരു ദേശീയ മാധ്യമത്തിലെ ചര്‍ച്ചയ്ക്കിടെ ആര്‍ പി സിങ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :