Ravindra Jadeja: ജഡേജയ്ക്ക് പരിക്ക്, രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Jadeja
അഭിറാം മനോഹർ| Last Updated: തിങ്കള്‍, 29 ജനുവരി 2024 (14:52 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഹാംസ്ട്രിംഗ് ഇഞ്ചുറിയേറ്റതായി റിപ്പോര്‍ട്ടുകള്‍. താരത്തിന് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയതിന് ശേഷമെ വരാനിരിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകുമോ എന്ന് വ്യക്തമാവുകയുള്ളു. എങ്കിലും അടുത്ത മത്സരത്തില്‍ താരത്തിന് ടീം വിശ്രമം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ 87 റണ്‍സുമായി ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്‌സിലെ ടോപ് സ്‌കോററായിരുന്നു ജഡേജ. രണ്ട് ഇന്നിങ്ങ്‌സുകളിലുമായി താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു. താരത്തിന്റെ പരിക്ക് എത്രത്തോളം സാരമുള്ളതാണ് എന്നത് അറിയില്ലെന്ന് ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഫെബ്രുവരി 2ന് വിശാഖപട്ടണത്താണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുക. ജഡേജയുടെ അസ്സാന്നിധ്യത്തില്‍ കുല്‍ദീപ് യാദവാകും രണ്ടാം മത്സരത്തില്‍ കളിക്കാനിറങ്ങുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :