ഫ്ളച്ചറെ ഒതുക്കലല്ല എന്റെ ജോലി: രവിശാസ്ത്രി

രവിശാസ്ത്രി , ഇംഗ്ളണ്ട് , ടീം ഡയറക്ടര്‍ , ലണ്ടൻ
ലണ്ടൻ| jibin| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (10:30 IST)
ഇംഗ്ളണ്ടിൽ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീം ഡയറക്ടറായി തന്നെ നിയമിച്ചത് പരിശീലകൻ ഡങ്കൻ ഫ്ളച്ചറെ ഒതുക്കാനല്ലെന്ന്
മുൻ ഇന്ത്യൻ നായകൻ രവിശാസ്ത്രി. ഫ്ളച്ചര്‍ തന്നെയാവും ടീമിന്റെ പരിശീലനച്ചുമതല വഹിക്കുകയെന്നും ഫ്ളച്ചറുടെ പ്രവർത്തനത്തിൽ താൻ ഇടപെടില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന് ബാറ്റിംഗ് കോച്ചായി സഞ്ജയ് ബംഗാറും ബൗളിംഗ് കോച്ചായ ബി അരുണും ഫീൽഡിംഗ് കോച്ചായി ആർ ശ്രീധറും പരമ്പരയിൽ എത്തും. ഇവര്‍ ഫ്ളച്ചറെ സഹായിക്കുമെന്നും ശാസ്ത്രി പറഞ്ഞു.

രണ്ടുമണിക്കൂറോളം താന്‍ ടീം നായകൻ ധോണിയുമായും ഫ്ളച്ചറുമായും നേരിട്ട് ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ടീം നേരിടുന്ന പ്രതിസന്ധികളും അതിനെ തരണം ചെയ്യാനുള്ള മാർഗങ്ങളും ചർച്ചയ്ക്കു വന്നതെന്നും രവിശാസ്ത്രി പറഞ്ഞു.

ലോഡ്‌സിലെ ജയത്തിനു ശേഷം ടീം പിന്നോക്കം പോയതാണ് തന്നെ വിഷമിച്ചതെന്നും. പൊരുതാതെയുള്ള തോല്‍‌വി ആരാധകർ അംഗീകരിക്കില്ലെന്നും ശാസ്ത്രി വിലയിരുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :