ലോകകപ്പിൽ കളിക്കാനായില്ല എന്ന് പറഞ്ഞ് മാറ്റിനിർത്താനാവില്ല, സഞ്ജുവടക്കമുള്ളവർ ചെയ്തത് വലിയ ത്യാഗം, തുറന്ന് പറഞ്ഞ് ദ്രാവിഡ്

Dravid, Team India
അഭിറാം മനോഹർ| Last Modified ഞായര്‍, 7 ജൂലൈ 2024 (17:45 IST)
Dravid, Team India
ടി20 ലോകകപ്പ് ജേതാക്കളാവാന്‍ സാധിച്ചെങ്കിലും ഇന്ത്യയ്ക്കായി ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജു സാംസണ്‍ അടക്കമുള്ള 3 താരങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. സഞ്ജു സാംസണ്‍,യശ്വസി ജയ്‌സ്വാള്‍,യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കാണ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാതെ വന്നത്. ലോകകപ്പില്‍ ടീമിനായി ഒരു മത്സരത്തിലും കളിക്കാനായില്ലെങ്കിലും ടീമിനായി 3 പേരും നല്‍കിയ സംഭാവന വലുതായിരുന്നു എന്നാണ് ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യന്‍ ടീം നടത്തിയ കൂടിക്കാഴ്ചയിലാണ് ദ്രാവിഡ് 3 താരങ്ങളുടെയും പ്രാധാന്യം എടുത്തുപറഞ്ഞത്. 11 പേര്‍ക്കാണ് ടീമിനായി ഒരു മത്സരത്തില്‍ കളിക്കാനാവുക. ബാക്കി നാലുപേര്‍ക്ക് പുറത്തിരിക്കേണ്ടതായി വരും. അമേരിക്കയില്‍ നടന്ന് ആദ്യ 3 മത്സരങ്ങളിലും മുഹമ്മദ് സിറാജ് കളിച്ചിരുന്നു. എന്നാല്‍ പിന്നീട് സാഹചര്യം മാറിയപ്പോള്‍ സിറാജിന് അവസരം നഷ്ടമായി. 3 താരങ്ങള്‍ക്കാണ് ടീമിനായി ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാതെ വന്നത്. എന്നാല്‍ ടീമിനായി കളിക്കാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ മുഖം താഴ്ത്തിയിരിക്കുകയോ നിരാശപ്പെടുകയോ അല്ല അവര്‍ ചെയ്തത്. ടീമിന് പുറത്തിരിക്കുമ്പോഴും വലിയ സ്പിരിറ്റും ആവേശവുമാണ് അവര്‍ കാണിച്ചത്. ഇത് ഞങ്ങള്‍ക്കും ടീമിനും പ്രധാനപ്പെട്ട കാര്യമായിരുന്നു. ദ്രാവിഡ് പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :