നാല് വിരലുമായി ബാറ്റിൽ ഗ്രിപ്പ് കിട്ടാത്ത അവസ്ഥ, ബ്രിസ്‌ബെയ്‌നിലും സിഡ്‌നിയിലും പൂജാര കളിച്ചത് വേദന കടിച്ചമർത്തി

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ജനുവരി 2021 (15:07 IST)
സിഡ്‌നിയിലും ബ്രിസ്‌ബെയ്‌നിലും നിർണായകമായ ഇന്നിങ്സുകൾ കളിച്ച് ഇന്ത്യയുടെ പരമ്പര വിജയം ഉറപ്പിച്ച താരമാണ് ചേതേശ്വർ പൂജാര. പല താരങ്ങളും പരിക്കിൽ വലഞ്ഞ ടൂർണമെന്റിലെ അവസാന രണ്ട് ടെസ്റ്റുകളിലും കടുത്ത വേദനയുമായാണ് പുജാര കളിച്ചത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പരമ്പരയിൽ വിരലിനേറ്റ പരിക്ക് കാര്യങ്ങൾ ബുദ്ധിമുട്ടിലാക്കി. അവസാന രണ്ട് ടെസ്റ്റിലും നാല് വിരലുകൾ മാത്രം ഉപയോഗിച്ചാണ് കളിച്ചത്. ബാറ്റ് ശരിയായി പിടിക്കാൻ പോലും പ്രയാസമെപ്പെട്ടു. മെൽബണിൽ പരിശീലനത്തിനിടെയായിരുന്നു പരിക്കേറ്റത്. ബ്രിസ്‌ബെയ്‌നിൽ കളിക്കിടെ വീണ്ടും പന്ത് വിരലിൽ കൊണ്ടു. ഇതോടെ കടുത്ത വേദനയിലായി, നാല് വിരലുകൊണ്ട് ഗ്രിപ്പ് കണ്ടെത്തേണ്ടി വന്നു. എങ്ക്കിലും കാര്യങ്ങൾ നന്നായി തന്നെ പൂർത്തിയാക്കാൻ സാധിച്ചു പറഞ്ഞു.

മത്സരത്തിൽ നിരവധി തവണ പന്ത് ദേഹത്ത് തട്ടി. അത് സ്വാഭാവികമാണ്. അഞ്ചാം ദിനം എനിക്ക് വ്യക്തമായ പദ്ധതി ഉണ്ടായിരുന്നു. ആദ്യ സെഷനിൽ വിക്കറ്റ് കളയാതിരിക്കുക എന്നത് പ്രധാനമായിരുന്നു. ആദ്യ സെഷനിൽ ഞാനും ഗില്ലും നന്നായി കളിച്ചു. നിരവധി തവണ പന്ത് ദേഹത്ത് കൊണ്ടെങ്കിലും എന്റെ വിക്കറ്റ് വിലപ്പെട്ടതായിരുന്നു പൂജാര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :