വാഷിങ്‌ടൺ സുന്ദറിന്റെ 22 റൺസിന് സ്വർണ്ണത്തിന്റെ വിലയുണ്ട്: പന്ത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ജനുവരി 2021 (14:31 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. പരിക്കിന്റെ വെല്ലുവിളികൾക്കിടെയിലും മികച്ച പ്രകടനത്തോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്കായിരുന്നു. കൂടാതെ ഓസീസ് ഇതുവരെ തോൽവി വഴങ്ങാത്ത ഗാബയിൽ ഓസീസിനെ തോൽപ്പിക്കാനും ഇന്ത്യൻ നിരയ്‌ക്കായി. മത്സരത്തിൽ റിഷഭ് പന്തിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയം ഉറപ്പാക്കിയത്.

അതേസമയം മത്സരത്തിൽ വാഷിങ്ടണ്‍ സുന്ദറിന്റെ പ്രകടനം സ്വര്‍ണ്ണംപോലെ ടീമിന് മൂല്യമുള്ളതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് റിഷഭ് പന്ത്. വാഷിങ്ടണുമായി ബാറ്റ് ചെയ്യുമ്പോള്‍ വിജയിക്കണമെന്ന ഉറച്ച് നിലപാടായിരുന്നു ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഞങ്ങൾ ബാറ്റിങ് വേഗം കൂട്ടാൻ തീരുമാനിച്ചു. അവന്‍ വേഗത്തില്‍ 20 റണ്‍സിലധികം നേടി. ആ സമയത്തെ അവന്റെ പ്രകടനത്തിന് സ്വര്‍ണ്ണത്തിന്റെ വിലയാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത് പന്ത് സ്പോർട്‌സ് ടുഡേയോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :