സജിത്ത്|
Last Modified വ്യാഴം, 3 ഓഗസ്റ്റ് 2017 (12:04 IST)
അതിവേഗ സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച് ഒരു ഇന്ത്യന്‍ താരം. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് വെറും 29 പന്തില്‍ പ്രോളു രവീന്ദ്രയെന്ന യുവതാരം സെഞ്ച്വറി നേടിയത്. മത്സരത്തില്‍ 58 പന്തില്‍ 144 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന.
13 വീതം സിക്സും ഫോറും അടങ്ങിയതായിരുന്നു രവീന്ദ്രയുടെ ഇന്നിംഗ്സ്. മത്സരത്തില്‍ രവീന്ദ്രയുടെ വെടിക്കെട്ട് മികവില്‍ അദ്ദേഹത്തിന്റെ ക്ലബായ ജിംഗാന 403 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ജയ്പൂര്‍ ക്ലബിന്റെ പ്രതിരോധം 229ല്‍ അവസാനിക്കുകയും ചെയ്തു.
വീരേന്ദ്ര സെവാഗിനെ ഏറെ ആരാധിക്കുന്ന ഈ യുവതാരം തന്റെ റോള്‍ മോഡല്‍ സെവാഗാണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. അടുത്ത ഐപിഎല്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനുള്ള തയ്യാറെടുപ്പിലാണ് താനെന്നുമാണ് രവീന്ദ്ര പറയുന്നത്.