Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

Prithvi Shaw
രേണുക വേണു| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2024 (10:11 IST)
Prithvi Shaw

Prithvi Shaw: സയദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനവുമായി പൃഥ്വി ഷാ. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെയാണ് മുംബൈ താരമായ പൃഥ്വി ഷാ വെടിക്കെട്ട് ബാറ്റിങ് നടത്തിയത്. മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്ത പൃഥ്വി ഷാ 26 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 49 റണ്‍സ് നേടി. 188.46 സ്‌ട്രൈക് റേറ്റിലാണ് പൃഥ്വി ഷായുടെ ഇന്നിങ്‌സ്.

ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായി ഇറങ്ങിയ പൃഥ്വി ഷായും അജിങ്ക്യ രഹാനെയും തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. രഹാനെ 45 പന്തില്‍ 10 ഫോറുകളും മൂന്ന് സിക്‌സും സഹിതം 84 റണ്‍സ് നേടി.

ഐപിഎല്‍ താരലേലത്തില്‍ പൃഥ്വി ഷാ അണ്‍സോള്‍ഡ് ആയിരുന്നു. ഇതേ തുടര്‍ന്ന് ഒട്ടേറെ നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും പൃഥ്വി ഷായ്ക്കു നേരിടേണ്ടിവന്നു. ഫിറ്റ്‌നെസ് ഇല്ലാത്തതുകൊണ്ടാണ് പൃഥ്വി ഷായെ ആരും ടീമിലെടുക്കാത്തതെന്ന് പോലും പരിഹാസമുയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്കും ട്രോളുകളും ഏറ്റുവാങ്ങുമ്പോഴും കളിയില്‍ ശ്രദ്ധിച്ചു മുന്നോട്ടു പോകുകയാണ് പൃഥ്വി ഷാ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :