‘എന്തൊരു ബാറ്റിംഗ്, ഇയാള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി’; കോഹ്‌ലിയെ പുകഴ്‌ത്തി ഇംഗ്ലീഷ് താരം രംഗത്ത്

‘എന്തൊരു ബാറ്റിംഗ്, ഇയാള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി’; കോഹ്‌ലിയെ പുകഴ്‌ത്തി ഇംഗ്ലീഷ് താരം രംഗത്ത്

  sam curran , virat kohli , india engald test , team india , വിരാട് കോഹ്‌ലി , സാം കുറാൻ , ഇംഗ്ലണ്ട് , മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്
ബിർമിങ്ങം| jibin| Last Updated: വെള്ളി, 3 ഓഗസ്റ്റ് 2018 (13:48 IST)
പേരുകേട്ട ബാറ്റിംഗ് നിര ഇംഗ്ലീഷ് മണ്ണില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഒറ്റയാന്‍ പോരാട്ടത്തിലൂടെ ടീമിനെ രക്ഷിച്ച ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പുകഴ്‌ത്തി ഇംഗ്ലണ്ട് പേസ് ബോളര്‍ സാം കുറാൻ.

ടീം ഇന്ത്യയെ പിടിച്ചുകെട്ടിയ കുറാൻ തന്നെയാണ് കോഹ്‌ലിയുടെ ഇന്നിംഗ്‌സിനെ അഭിനന്ദിച്ചത്. വിരാടിന്റെ ബാറ്റിംഗ് കണ്ണു തുറപ്പിക്കുന്നതായിരുന്നു എന്നാണ് ഈ ഇരുപതുകാരന്‍ പറഞ്ഞത്.

“കരിയറിലെ രണ്ടാമത്തെ ടെസ്‌റ്റാണ് ഞാന്‍ കളിക്കുന്നത്. കോഹ്‌ലിയുടെ ബാറ്റിംഗ് എന്നെ ഞെട്ടിച്ചു. എന്റെ ബോളിംഗിനെക്കുറിച്ച് എനിക്കുതന്നെ വിലയിരുത്തേണ്ടി വന്നു ആ ഇന്നിംഗ്‌സ് കണ്ടപ്പോള്‍. അത്രയ്‌ക്കും മഹത്തരമായിരുന്നു ഇന്ത്യന്‍ ക്യാപ്‌റ്റന്റെ ബാറ്റിംഗ്. അവസാന ബാറ്റ്‌സ്‌മാനെ പോലും കൂടെ നിര്‍ത്തിയുള്ള പ്രകടനം മികച്ച അനുഭവമായിരുന്നു”- എന്നും കുറാന്‍ വ്യക്തമാക്കി.

100 റൺസിനിടെ അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ നേടിയപ്പോള്‍ കളി ഞങ്ങളുടെ കൈകളിലായി എന്നു തോന്നി. മത്സരത്തിന്റെ ആധിപത്യം നേടിയെടുത്തുവെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് കോഹ്‌ലി നടത്തിയ ചെറുത്തുനിൽപ്പ് ഞങ്ങളെ നിരാശപ്പെടുത്തി. മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവരൊന്നും പിടിതരാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നും ഇംഗ്ലീഷ് ബോളര്‍ പറഞ്ഞു.

കളിയിലെ മേധാവിത്വം ഇപ്പോഴും ഞങ്ങളുടെ പക്കലാണ്. മൂന്നാം ദിവസം നിര്‍ണായകമാണ്. കൂടുതല്‍ റണ്‍സ് നേടി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് പദ്ധതി. അലിസ്‌റ്റര്‍ കുക്കിന്റെ വിക്കറ്റ് നഷ്‌ടമായെങ്കിലും ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും കുറാന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :