പൂജാരയ്ക്ക് ആറാം ടെസ്റ്റ് സെഞ്ച്വറി; ഇന്ത്യ എട്ടിന് 292

കൊളംബോ| JOYS JOY| Last Modified ഞായര്‍, 30 ഓഗസ്റ്റ് 2015 (10:58 IST)
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാംദിനം മഴ മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ എട്ടിന് 292 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 277 പന്തില്‍ നിന്ന് 135 റണ്‍സെടുത്ത് പുറത്താകാതെയുണ്ട്. പൂജാരയുടെ ആറാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ലങ്കന്‍ മണ്ണില്‍ പിറന്നത്.

കെ എല്‍ രാഹുലും (2), അജിങ്ക്യ രഹാനെയും (8), ക്യാപ്റ്റന്‍ വിരാട് കോലിയും (18), രോഹിത് ശര്‍മയും (26) സ്റ്റുവര്‍ട്ട് ബിന്നിയും (0) വലിയ നേട്ടമൊന്നും ഉണ്ടാക്കിയില്ല.

നമന്‍ ഓജ 54 പന്തില്‍ നിന്ന് 21 റണ്‍സെടുത്തപ്പോള്‍ അമിത് മിശ്ര 87 പന്തില്‍ നിന്ന് 59 റണ്‍സെടുത്തു. അമിത് മിശ്രയ്‌ക്കൊപ്പം നേടിയ 104 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ കര കയറ്റിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :