ഭീകരത കൊലപ്പെടുത്തിയ പാക് ക്രിക്കറ്റ്; തിരിച്ചുവരവ് കൊതിച്ച് ആരാധകരും കായിക ലോകവും

പാകിസ്ഥാനില്‍ ക്രിക്കറ്റ് മരിക്കുകയാണ്

 ക്രിക്കറ്റ് ലോകം , ക്രിക്കറ്റ് , പാകിസ്ഥാന്‍ ക്രിക്കറ്റ് , ഭീകരത്
ജിയാന്‍ ഗോണ്‍സാലോസ്| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (16:54 IST)
ക്രിക്കറ്റ് ലോകത്ത് എന്നും നിറഞ്ഞുനിന്ന ടീമാണ് പാകിസ്ഥാന്‍. ലോകോത്തര താരങ്ങള്‍ തകര്‍ത്താടിയ ടീമിന് ഇന്ന് പഴയ പ്രതാപങ്ങളൊന്നുമില്ല. പേസ് ബോളിംഗിന്റെ രാജാക്കന്മര്‍ പിറന്നത് ആ ടീമില്‍ നിന്നായിരുന്നു. ഇന്ത്യയടക്കമുള്ള ടീമുകള്‍ ബാറ്റിംഗിന് പ്രധാന്യം നല്‍കുബോള്‍ ബോളിംഗാണ് തങ്ങളുടെ ശക്തിയെന്ന് തെളിയിക്കുകയും അത്തരം താരങ്ങളെ ക്രിക്കറ്റിന് സമ്മാനിക്കുകയും ചെയ്‌ത ടീമായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ഇന്നത്തെ പാക് ടീമിന് ഒരു നേട്ടങ്ങളും സ്വന്തമാക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

ബൌണ്‍സും പേസും സമന്വയിപ്പിച്ച് ബാറ്റ്‌സ്‌മാനെ ഭയപ്പെടുത്തിയിരുന്ന വസീം അക്രവും വഖാർ യൂനിസും നിറഞ്ഞുനിന്ന പാക് ടീമിന് ഇന്ന് പഴയ പ്രതാപമൊന്നുമില്ല. ‘ജയിച്ചാല്‍ ജയിച്ചു’ എന്നുമാത്രമെ അവര്‍ക്കിപ്പോള്‍ പറയാന്‍ സാധിക്കൂ. ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റ് മടങ്ങേണ്ടിവന്ന ടീമിന് എന്താണ് സംഭവിച്ചതെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്. ഇന്നത്തെ പാക് ടീമിലെ താരങ്ങള്‍ക്കൊന്നും ആത്മവിശ്വാസമില്ലെന്നാണ് ഏറ്റവും വലിയ പ്രത്യേകത.

ഭീകരതയുടെ വിളനിലമായ പാകിസ്ഥാനില്‍ നിരന്തരമായുണ്ടാകുന്ന സ്‌ഫോടനങ്ങളിലും വെടിവെപ്പും ആ രാജ്യത്തെ ക്രിക്കറ്റിനെ കൊലപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റ് സംവിധാനങ്ങളെല്ലാം തരിപ്പണമായ അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ പുതിയ താരങ്ങളെ കണ്ടെത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് കഴിയുന്നില്ല. രാജ്യത്തേക്ക് മറ്റ് ടീമുകള്‍ക്ക് വരാന്‍ താല്‍പ്പര്യമില്ലാത്തതും ഇന്റര്‍നാഷല്‍ മത്സരങ്ങളില്‍ ടീം പങ്കെടുക്കുന്നതും ഇല്ലാതായതോടെ പാക് ക്രിക്കറ്റ് മരിക്കുകയായിരുന്നു. മതവും രാഷ്ട്രീയവും അവരുടെ അവസരങ്ങളെ ഒരോ നിമിഷവും സങ്കീര്‍ണ്ണമാകുകയായിരുന്നു.

 ക്രിക്കറ്റ് ലോകം , ക്രിക്കറ്റ് , പാകിസ്ഥാന്‍ ക്രിക്കറ്റ് , ഭീകരത്
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) മികച്ച കളിക്കാരെ കണ്ടെത്തുമെന്നായിരുന്നു അവകാശവാദം. പക്ഷേ അവിടെയും അവര്‍ക്ക് പരാജയപ്പെടേണ്ടിവന്നും. ലീഗ് വിദേശത്ത് നടത്തേണ്ടിവന്നതും വമ്പന്‍ താരങ്ങള്‍ വിട്ടുനിന്നതും തിരിച്ചടിയായി തീരുകയും ചെയ്‌തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പുതിയ താരങ്ങളെ കണ്ടെത്തുബോള്‍ പി എസ് എല്‍ പരാജയമാകുകയായിരുന്നു.

പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ക്രിക്കറ്റ് ബോര്‍ഡാണ് മറ്റൊരു പ്രശ്‌നക്കാരന്‍. രാഷ്‌ട്രീയവും പിടിവാശിയും മതവും പിടികൂടിയ പാക് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരെയും പാക് ആരാധകരെയും ഇലാതാക്കിക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തരക്രിക്കറ്റ് ശക്തിപ്പെടുത്താനോ പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാനോ അവര്‍ക്ക് താല്‍പ്പര്യമില്ല. വിദേശങ്ങളില്‍ മാത്രമാണ് ടീമിന് കളിക്കേണ്ടിവരുന്നത്. ടീമെന്ന നിലയില്‍ ഒരു കൂട്ടം അവിശ്വസനീയ പ്രതിഭകളുടെ സംഗമ കേന്ദ്രമായ പാക് ടീമില്‍ എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് കളിക്കാരുടെ ആവശ്യമെന്നോ ബോര്‍ഡ് അന്വേഷിക്കാറില്ല എന്നതും ഗുരുതരമായ പ്രശ്‌നമാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :