ധോണിയുടെ തലയറുത്ത് ടസ്‌കിന്‍; യുവരാജിന് ചുട്ടമറുപടിയുമായി തമീം ഇഖ്‌ബാല്‍, ഫൈനലിന് മുമ്പേ ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍ നേര്‍ക്കുനേര്‍

മത്സരം ഇന്ത്യക്ക് അനുകൂലമാക്കുക എന്ന കടമ വൃത്തിയായി നിര്‍വഹിക്കുമെന്ന് യുവരാജ് സിംഗ്

 മഹേന്ദ്ര സിംഗ് ധോണി , ഇന്ത്യ- ബംഗ്ലാദേശ് ക്രിക്കറ്റ് , ഏഷ്യാകപ്പ് ക്രിക്കറ്റ് , ടീം ഇന്ത്യ
മിര്‍പുര്‍| jibin| Last Modified ശനി, 5 മാര്‍ച്ച് 2016 (22:56 IST)
ഏഷ്യാകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പതിവിന് വിപരീതമായി ഇന്ത്യ- ബംഗ്ലാദേശ് കളിക്കാര്‍ തമ്മിലുളള വാക് പോര് രൂക്ഷമാകുന്നു. സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ളവയില്‍ പോസ്‌റ്റുകളും കമന്റുകളും നിറഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശ് ആരാധകരാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പരിഹസിച്ച് പോസ്‌റ്റ് ഇട്ടിരിക്കുന്നത്. ധോണിയുടെ തലയറുത്ത് കൈയില്‍ പിടിച്ചു നിക്കുന്ന ബംഗ്ലാദേശി ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

മത്സരം ഇന്ത്യക്ക് അനുകൂലമാക്കുക എന്ന കടമ വൃത്തിയായി നിര്‍വഹിക്കുമെന്ന് യുവരാജ് സിംഗ് വ്യക്തമാക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഏകദിന പരമ്പരയില്‍ തകര്‍ത്തു വിട്ടത് മറക്കേണ്ടെന്ന് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍ ഇന്ത്യന്‍ താരങ്ങളെ ഓര്‍മിപ്പിച്ചു. ബംഗ്ലാദേശ് ടീമിനെ വിലകുറച്ച് കാണുന്നില്ലെന്നും അവര്‍ മികച്ച ടീമാണെന്നും ധോണി പറഞ്ഞു. ഹോം ടീമിനെ തകര്‍ക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കഴിഞ്ഞ കുറെ നാളുകളായി അവര്‍ നടത്തുന്ന മികച്ച പ്രകടനം എല്ലാവരെയും ഭയപ്പെടുത്തുന്നതാണെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ഫൈനലിന് കാത്തിരിക്കുകയാണെന്നും, കളിക്കാര്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കണമെന്നുമാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മുര്‍ത്തസയുടെ ഉപദേശം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :