അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 ഡിസംബര്‍ 2023 (19:52 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന് ടീമിനെ പരിഹസിച്ച് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കള്‍ വോണ്‍. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീം വിജയിക്കുന്നത് കണ്ട് പാകിസ്ഥാന് വീരവാദങ്ങള്‍ പറയാന്‍ നില്‍ക്കേണ്ടെന്നും പാകിസ്ഥാനെ കൊണ്ട് ഓസീസില്‍ ടെസ്റ്റ് പരമ്പര നേടുകയെന്നത് കൂട്ടിയാല്‍ കൂടാത്ത കാര്യമാണെന്നും വോണ്‍ വ്യക്തമാക്കി.
കൃത്യമായിരുന്നു ഓസീസിന്റെ എല്ലാ പദ്ധതികളും. കളിയുടെ എല്ലാ മേഖലകളിലും ഓസീസ് മികവ് കാട്ടി. മത്സരത്തില്‍ 500 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയ നേഥന്‍ ലിയോണിന് അഭിനന്ദനങ്ങള്‍. അസാമാന്യമായ നേട്ടമാണത്. ഓസ്ട്രേലിയയിലെ സാഹചര്യങ്ങളില്‍ അവരെ വെല്ലുവിളിക്കുക എളുപ്പമല്ല. നിലവില്‍ ഇന്ത്യയ്ക്ക് മാത്രമെ അതിന് സാധിക്കുകയുള്ളു. എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ മൈക്കല്‍ വോണ്‍ വ്യക്തമാക്കി.
നേരത്തെ 2018ലും 2021ലും ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പരകള്‍ വിജയിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു. വിരാട് കോലിയുടെയും അജിങ്ക്യ രഹാനെയുടെയും നായകത്വത്തിന് കീഴിലായിരുന്നു
ഇന്ത്യ തുടര്‍ച്ചയായി രണ്ട് പരമ്പര വിജയങ്ങള്‍ ഓസീസ് മണ്ണില്‍ സ്വന്തമാക്കിയത്.