ഏകദിന റാങ്കിംഗ്: ഡിവില്ലിയേഴ്‌സ് ഒന്നാമത്, ധോണി എട്ടാമത്

ഏകദിന റാങ്കിംഗ് , എബി ഡിവില്ലിയേഴ്‌സ് , വിരാട്‌ കൊഹ്‌ലി
ദുബായ്| jibin| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (20:39 IST)
ഏറ്റവും പുതിയ ഏകദിന ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്സ് ഒന്നാമത് തുടരുന്നു. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ തന്നെ ഹാഷിം അംല മൂന്നാം സ്ഥാനത്തുമുണ്ട്.
വിരാട്‌ കൊഹ്‌ലി നാലാം സ്ഥാനത്ത് തുടരുകയാണ്.

വെസ്റ്റിന്‍ഡീസിനെതിരെയും സിംബാബ്‌വെക്കെതിരെയും മികച്ച പ്രകടനങ്ങള്‍ നടത്തിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി എട്ടാം സ്ഥാനത്തെത്തി. ശിഖര്‍ ധവാന്‍ ഏഴാം സ്ഥാനത്തും സുരേഷ് റെയ്ന പതിനേഴാം റാങ്കിലുമാണ്.

ബൗളര്‍മാരുടെ പട്ടികയില്‍ പാകിസ്ഥാന്‍ സ്‌പിന്നര്‍ സയ്യിദ് അജ്മല്‍ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ രണ്ടാമതുമാണ്. മുഹമ്മദ് ഷാമി പതിനൊന്നാം സ്ഥാനത്തും അശ്വിന്‍ പതിനേഴാം
സ്ഥാനത്തും രവീന്ദ്ര ജഡേജ പത്തൊമ്പതാം സ്ഥാനത്തുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :