ഒന്നര വർഷത്തോളമായി ബബിളിനകത്താണ്, ഇംഗ്ലണ്ട് പര്യടനത്തിനിടയിലെ ഇളവ് ടീമിന് പ്രധാനപ്പെട്ടതെന്ന് ആർ അശ്വിൻ

അഭിറാം മനോഹർ| Last Updated: വെള്ളി, 2 ജൂലൈ 2021 (19:55 IST)
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വിജയത്തിന്റെ ആഘോഷം അന്ന് രാത്രി 12 വരെയും ന്യൂസിലൻഡ് ക്യാമ്പിൽ തുടർന്നതായി ഇന്ത്യൻ ഓഫ്‌സ്പിന്നർ ആർ അശ്വിൻ. ഞങ്ങൾക്ക് വിജയിക്കാൻ സാധ്യമായില്ലല്ലോ എന്ന ചിന്ത ഉണ്ടാക്കിയെന്നും പറയുന്നു. 12 മണിവരെ അവർ ആഘോഷിച്ചു.പിച്ചിലേക്കും വന്നു. ഒരു പോർവിളി പോലെയായിരുന്നു അവരുടെ സന്തോഷപ്രകടനം.

അതേസമയം ഫൈനലിന് പിന്നാലെ ലഭിച്ച ഇടവേളയെ അശ്വിൻ ന്യായീകരിച്ചു.ബബിളിനുള്ളിൽ തന്നെയായിരുന്നു ഇത്രയും കാലവും. ഏറെ നാളുകൾക്ക് ശേഷം ഇപ്പോൾ പുറത്തിറങ്ങാൻ സാധിക്കുന്നു. ഞാൻ വാടകയ്ക്ക് ഒരു കാർ വാങ്ങി. ഡെവോൺ സന്ദർശിച്ചു. ഈ ടീമിന് ഏറെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ ഒന്നര വർഷമായി ബബിളിനുള്ളിലാണ് ഞങ്ങളുടെ ജീവിതം. അതുണ്ടാക്കുന്ന മാനസികസമ്മർദ്ദം ഏറെയാണ്. ഇംഗ്ലണ്ട് പരമ്പരയ്ക്കിടയിലെ ഈ ഇടവേള അതിനാൽ തന്നെ ഓരോ താരങ്ങൾക്കും പ്രധാനമാണ് അശ്വിൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :