വെല്ലിംഗ്ടണ്‍|
jibin|
Last Modified ശനി, 31 ഒക്ടോബര്‍ 2015 (11:09 IST)
ന്യൂസിലന്‍ഡ് നായകന് ബ്രെണ്ടന്‍ മക്കല്ലത്തിന്റെ സഹോദരനും ഓള്റൌണ്ടറുമായ നഥാന്‍ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. ഈ സീസണിനുശേഷം വിരമിക്കുമെന്നും പിന്നീട് സ്പിന്നര്‍മാരെ പരിശീലിപ്പിക്കാന്‍ ആണ് തീരുമാനമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
കുടുംബത്തിന് കൂടുതല്‍ നേരം തന്നെ ആവശ്യമാണ്. കുടുംബത്തിനായി കൂടുതല്‍ സമയം ചെലവിടാന്‍ താന്‍ ആഗ്രഹിക്കുന്നു. വിരമിച്ചശേഷവും പുതിയ ചുമതലകളുമായി ക്രിക്കറ്റില്‍ ഉണ്ടാകുമെന്നും 35കാരനായ മക്കല്ലം വ്യക്തമാക്കി.
2007ലാണ് നഥാന്‍ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.
84 ഏകദിനങ്ങളില്‍നിന്ന് 1070 റണ്‍സും 63 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി-20യില്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുള്ള ബൌളറാണ് നഥാന്‍. ഏകദിന, ട്വന്റി-20 സ്പെഷലിസ്റ്റായി അറിയപ്പെടുന്ന താരമാണ് നാഥന് മക്കല്ലം.