ഗെയില്‍ or കോഹ്ലി..?: മുംബൈയില്‍ ഇന്ന്‌ സൂപ്പര്‍താരപോരാട്ടം

ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ഇന്ന്‌ ഇന്ത്യ വെസ്‌റ്റിന്‍ഡീസിനെ നേരിടും

മുംബൈ, ട്വന്റി 20 ലോകകപ്പ്, വെസ്‌റ്റിന്‍ഡീസ്, ഇന്ത്യ mumbai, T20 world cup, west indies, india
മുംബൈ| സജിത്ത്| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (09:41 IST)
വിരാട്‌ കോഹ്ലി, ക്രിസ്‌ ഗെയ്‌ല്‍, ഡെ്വയ്‌ന്‍ ബ്രാവോ, മഹേന്ദ്ര സിങ്‌ ധോണി...മുംബൈയില്‍ ഇന്ന്‌ സൂപ്പര്‍ താരപോരാട്ടം. ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ഇന്ന്‌ വെസ്‌റ്റിന്‍ഡീസിനെ നേരിടും. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മുതലാണ്‌ മത്സരം.

ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ എന്നപോലെയാണ്‌ ഇന്ത്യയും വെസ്‌റ്റിന്‍ഡീസും. ഈ ടൂര്‍ണമെന്റിലെ പ്രകടനം മാത്രം പരിശോധിച്ചാല്‍ ഇതു വ്യക്‌തമാകും. സ്‌ഥിരതയില്ലായ്‌മയാണ്‌ ഇരു ടീമുകളുടെയും മുഖമുദ്ര. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട്‌ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീട്‌ പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, ഓസ്‌ട്രേലിയ എന്നിവരെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളില്‍ മറികടന്നാണ്‌ സെമിയില്‍ എത്തിയത്‌.

വെസ്‌റ്റിന്‍ഡീസാകട്ടെ റണ്‍മല ഉയര്‍ത്തിയ ഇംഗ്ലണ്ടിനെയും പിന്നീട്‌ കരുത്തരായ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരെയും നിശബ്‌ദരാക്കിയ ശേഷം കുഞ്ഞന്മാരായ അഫ്‌ഗാനിസ്‌ഥാനു മുന്നില്‍ സാഷ്‌ടാംഗം നമിച്ചു കീഴടങ്ങി.
ഗെയ്‌ലിനെ മാറ്റിനിര്‍ത്തിയാല്‍ ഡെ്വയ്‌ന്‍ ബ്രാവോ, മര്‍ലോണ്‍ സാമുവല്‍സ്‌, ജോണ്‍സണ്‍ ചാള്‍സ്‌, ലെന്‍ഡല്‍ സിമ്മണ്‍സ്‌, ആന്ദ്രെ റസല്‍, ഡാരന്‍ സമി... എല്ലാവരും പേരുകേട്ടവര്‍. എന്നാല്‍ പെരുമയ്‌ക്കൊത്ത്‌ പ്രകടനം കാഴ്‌ചവയ്‌ക്കുന്നവര്‍ വിരളം.

ഇന്ത്യയുടെ സ്ഥിതിയും മറിച്ചല്ല. വിരാട്‌ കോഹ്ലി, യുവ്‌രാജ് സിങ്‌, മഹേന്ദ്ര സിങ്‌ ധോണി എന്നിവരുടെ മികച്ച ഫോം മാത്രമാണ്‌ ഇന്ത്യന്‍ നിരയില്‍ എടുത്തുപറയാനുള്ളത്‌. ഇതിനിടെ യുവ്‌രാജ് സിങ്‌ പരുക്കേറ്റ്‌ ലോകകപ്പിന്‌ പുറത്തായിക്കഴിഞ്ഞു. ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ എന്നിവര്‍ തുടര്‍ പരാജയങ്ങള്‍. സുരേഷ്‌ റെയ്‌ന ഒരു ഫിഫ്‌റ്റി അടിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു.

ട്വന്റി 20 ലോകകപ്പില്‍ ബാറ്റ്‌സ്മാന്മാരുടെ പറുദീസയാണ് വാങ്കഡെ സ്‌റ്റേഡിയം. മറ്റു പല പിച്ചുകളിലും റണ്‍സ്‌ കണ്ടെത്താന്‍ വിഷമിക്കുന്നവര്‍ക്ക് വാങ്കഡെയിലെ റണ്ണൊഴുകുന്ന പിച്ച്‌ കണ്ണുംപൂട്ടി കളിക്കാന്‍ ആവേശം പകര്‍ന്നു നല്‍കി. ഇന്നും അതിന്‌ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :