രോഹിത് ടീം ക്യാപ്റ്റനാണ്, എല്ലാ കളിയും കളിയ്ക്കുമെന്നാണ് പ്രതീക്ഷ: മുംബൈ ഇന്ത്യൻസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (15:26 IST)
സീസണിൽ മുംബൈ ഇന്ത്യൻസ് നായകൻ എല്ലാ മത്സരവും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മാർക്ക് ബൗച്ചർ. തുടർച്ചയായുള്ള പരമ്പരകളും ലോകകപ്പും വരാനിരിക്കുന്നതിനാൽ രോഹിത്തിന് വിശ്രമം അനുവദിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു താരം.


രോഹിത് ടീമിൻ്റെ ക്യാപ്റ്റനാണ്. സീസണിൻ്റെ തുടക്കം മുതൽ തന്നെ രോഹിത് ഫോം കണ്ടെത്തുമെന്നും എല്ലാ മത്സരങ്ങളിലും കളിക്കുമെന്നുമാണ് പ്രതീക്ഷ. എന്നാൽ രോഹിത് ആവശ്യപ്പെടുകയാണെങ്കിലും വിശ്രമം അനുവദിക്കും. ബൗച്ചർ പറഞ്ഞു. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും വരാനിരിക്കുന്ന ഏകദിന ലോകകപ്പും കണക്കിലെടുത്ത് ഐപിഎല്ലിൽ നിന്നും ആവശ്യത്തിന് വിശ്രമം എടുക്കുമെന്ന സൂചനയാണ് രോഹിത് നൽകിയിരുന്നത്. എന്നാൽ ഇതെല്ലാം ഫ്രാഞ്ചൈസിയുടെ കൈകളിലാണെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.


ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും വരാനിരിക്കുന്നതിനാൽ താരങ്ങൾക്ക് പരിക്ക് പറ്റാതെ ശ്രദ്ധിക്കണമെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ചില മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് രോഹിത് അറിയിച്ചിരുന്നു. രോഹിത് കളിക്കാത്ത മത്സരങ്ങളിൽ സൂര്യകുമാർ യാദവായിരിക്കും മുംബൈയെ നയിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :