ശ്രേയസ് അയ്യരില്ല, കൊൽക്കത്ത നായകനായി നിതീഷ് റാണ

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (15:52 IST)
ഐപിഎല്ലിൻ്റെ പുതിയ സീസണിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്സിനെ ഈ സീസണിൽ നയിക്കും. ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനെ തുടർന്നാണ് നിതീഷ് റാണ നായകനായി തിരെഞ്ഞെടുക്കപ്പെട്ടത്. ശ്രേയസ് അയ്യരുടെ അഭാവത്തിൽ ടീമിലെ സീനിയർ താരങ്ങളായ നിതീഷിനോ സുനിൽ നരെയ്നിനോ നറുക്ക് വീഴുമെന്നാണ് കരുതിയിരുന്നത്.

ഡൽഹി ടീമിനെ സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 പോരാട്ടത്തിൽ നയിച്ച പരിചയം നിതീഷിനുണ്ട്. 2018ലാണ് താരം കൊൽക്കത്തയിലെത്തിയത്. ടീമിനായി 74 മത്സരങ്ങളിൽ നിന്നും 1744 റൺസ് നിതീഷ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിനായി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയവരിൽ ശ്രേയസിന് പിന്നിൽ രണ്ടാമതായിരുന്നു നിതീഷ് റാണ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :