ആ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ കോലിക്ക് മികച്ച ക്യാപ്‌റ്റനാകാം: മനസ്സ് തുറന്ന് മുഹമ്മദ് കൈഫ്

അഭിറാം മനോഹർ| Last Modified വെള്ളി, 22 മെയ് 2020 (14:30 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ക്യാപ്‌റ്റൻസിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ് രംഗത്ത്.ടീമിൽ കോലി സ്ഥിരമായി വരുത്തികൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ് കൈഫ് വിമർശിക്കുന്നത്. അതേ സമയം ഇന്ത്യയുടെ എറ്റവും മികച്ച നായകനായി കോലിക്ക് മാറാൻ കഴിയണമെങ്കിൽ കോലി ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കൈഫ് പറയുന്നു.

ഇന്ത്യൻ ടീമിലെ തുടർച്ചയായ റൊട്ടേഷനെയാണ് കൈഫ് കുറ്റം പറയുന്നത്. ടീമിൽ സ്ഥിരമായി കളിക്കേണ്ട താരമായ പന്ത് ടീമിൽ വെള്ളം ചുമക്കുന്ന അവസ്ഥയിലാണ്. പന്തിനെ പോലുള്ളവരെ കോലി പിന്തുണക്കണം.വികറ്റ് സ്ഥാനത്തേക്ക് പോലും ആളുകളെ മാറ്റി മാറ്റി പരീക്ഷിക്കുകയാണ്. ധോണിക്ക് പകരക്കാരനെ ആവശ്യമെങ്കിൽ പന്തിന് കൂടുതൽ പിന്തുണ നൽകണം.ഇങ്ങനെയൊക്കെ സംഭവിച്ചാൽ വിരമിക്കുന്ന സമയത്ത് ഇന്ത്യയുടെ ഏറ്റവും വിജയിയായ ക്യാപ്‌റ്റനായി കോലിക്ക് മാറാൻ സാധിക്കും കൈഫ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :