ഗംഭീറും യുവരാജും ടീമിൽ നിന്ന് പുറത്തായത് എങ്ങനെ ?; ധോണിയെ പുറത്താക്കാന്‍ തീരുമാനിച്ചത് എന്തിന് ?

ധോണിയെ പുറത്താക്കാന്‍ ശ്രമിച്ചതിന് പിന്നിലെ രഹസ്യമെന്ത് ?

ms dhoni , dhoni retirement news , team india , cricket , sandeep patel , kohli , yuvraj singh , gautam gambhir ധോണി , ടീം ഇന്ത്യ , സന്ദീപ് പാട്ടീൽ , ലോകകപ്പ് , ധോണി , കോഹ്‌ലി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (14:21 IST)
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്‌ക്കിടെ വിരമിക്കാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് സെലക്‌ഷൻ സമിതി ചെയർമാൻ സന്ദീപ് പാട്ടീൽ. നായകസ്ഥാനത്തു നിന്നും ധോണിയെ പുറത്താക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. 2015 ലോകകപ്പ് അടുത്തുവരുന്നതിനാലാണ് ആ തീരുമാനം ഉപേക്ഷിച്ചതെന്നും പാട്ടീൽ പറഞ്ഞു.

ധോണിയെ പുറത്താക്കുന്ന കാര്യത്തില്‍ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ 2015 ലോകകപ്പ് അടുത്തുവരുന്നതിനാല്‍ ധോണിയെ മാറ്റുക എന്ന തീരുമാനം തിരിച്ചടിയാകുമെന്ന തോന്നല്‍ ഉണ്ടായിരുന്നു. കൂടാ‍തെ പുതിയ നായകന് കാര്യങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമായിരുന്നു. അതിനാലാണ് പുറത്താക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്. പുതിയൊരാൾക്ക് നായക സ്ഥാനം കൈമാറുക എന്നതായിരുന്നു ലക്ഷ്യമെന്നും പാട്ടില്‍ പറഞ്ഞു.

ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പരയ്ക്കിടെ ധോണി വിരമിച്ചത് സെലക്ഷൻ കമ്മിറ്റിയെ ഞെട്ടിച്ചു. വിരാട് കോഹ്‌ലി നായകനായി എത്തുന്നത് കൃത്യസമയത്താണ്. പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങളിലും ടീമിനെ നല്ല രീതിയിൽ നയിക്കാൻ കോഹ്‍ലിക്ക് കഴിയും. ധോണിയെ സംബന്ധിച്ചുള്ള തുടര്‍ തീരുമാനമനങ്ങള്‍ പുതിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും പാട്ടീൽ പറഞ്ഞു.

ധോണിയുടെ വിരമിക്കല്‍ തീരുമാനം ഞെട്ടിപ്പിച്ചുവെങ്കിലും ഓസ്‌ട്രേലിയക്കെതിരായ പരമ്പര വെല്ലുവിളി നിറഞ്ഞതായിരുന്നു.
ടീമിലെ പ്രധാന താരം കളി അവസാനിപ്പിക്കുന്നത് ശ്രദ്ധേയമായ കാര്യമായിരുന്നുവെങ്കിലും ആ തീരുമാനം ധോണിയുടെ
വ്യക്തിപരമായ തീരുമാനവുമായിരുന്നുവെന്നും പാട്ടീല്‍ വ്യക്തമാക്കി.

എല്ലാ ക്യാപ്‌റ്റന്മാരും തന്റേതായൊരു ടീമുണ്ടാക്കിയെടുക്കാന്‍ ആഗ്രഹമുണ്ടാകും. സ്വന്തം താരങ്ങളുടെ കഴിവുകൾ അവർക്ക് കൃത്യമായി അറിയാം. ക്ഷോഭിക്കുന്ന യുവത്വമെന്നാണ് കോഹ്‍ലി അറിയപ്പെടുന്നതുതന്നെ. എങ്കിലും അത് നിയന്ത്രണ വിധേയമായ ആക്രമണോത്സുകതയാണ്. ധോണി എപ്പോഴും ശാന്തനും തന്റെ മനസിനോടുതന്നെ സംസാരിക്കുന്ന ആളുമാണെന്നും പാട്ടീൽ കൂട്ടിച്ചേര്‍ത്തു.

ഗംഭീറും യുവരാജും ടീമിൽനിന്ന് പുറത്തായതുമായി ബന്ധപ്പെടുത്തി ധോണിക്കെതിരെ വാർത്തകൾ വരുമ്പോള്‍ നിരാശ തോന്നാറുണ്ട്. അവരെ ടീമിലുൾപ്പെടുത്തുന്നതിനെ ധോണി ഒരിക്കലും എതിർത്തിട്ടില്ല. സെലക്‌ഷൻ സമിതിയാണ് ആ കാര്യം തീരുമാനിച്ചതെന്നും പാട്ടീൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :