ആ തീരുമാനം അത്ഭുതപ്പെടുത്തി, ധോണി കൂടെയില്ലെങ്കില്‍ കോഹ്‌ലി പതറും; തുറന്നടിച്ച് മുന്‍ താരം

 ms dhoni , team india , kohli , Australia , വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , ബിഷന്‍സിംഗ് ബേദി
മൊഹാലി| Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (14:44 IST)
മഹേന്ദ്ര സിംഗ് ധോണി കൂടെയില്ലെങ്കില്‍ ഗ്രൌണ്ടില്‍ വിരാട് കോഹ്‌ലി പതറുകയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിംഗ് ബേദി.

ബോളര്‍മാരെ കൈകാര്യം ചെയ്യുന്നതിലും ഫീല്‍‌ഡിലും ധോണിയുടെ അഭാവം ടീമിനെ ബാധിക്കുന്നു. പല ഘട്ടങ്ങളിലും തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ കോഹ്‌ലി പതറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കിയത് എന്തിനാണ്. വിശ്രമത്തിന്റെ പേരിലാണ് അതെങ്കില്‍ വലിയ പിഴവ് എന്നാണ് എനിക്ക് പറയാന്‍ സാധിക്കുക. സെലക്‍ടര്‍മാരുടെ ഈ തീരുമാനം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ബേദി വ്യക്തമാക്കി.

ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്ന ധോണിയുടെ അഭാവം ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ ശരിക്കും പ്രതിഫലിച്ചു. ധോണിയില്ലാത്തതിനാല്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ കോഹ്‌ലിക്കായില്ല. ഗ്രൌണ്ടിലെ വിരാടിന്റെ പെരുമാറ്റം അങ്ങനെയായിരുന്നുവെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :