അടുത്ത കളി ഇന്ത്യ ജയിക്കും, പരമ്പരയും; രോഹിത് ശര്‍മ കളിയിലെ താരമാകും!

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഇന്ത്യ, ഓസ്ട്രേലിയ, എം എസ് ധോണി, വിരാട് കോഹ്‌ലി, Rohit Sharma, Shikhar Dhawan, Team India, Australia, M S Dhoni, Virat Kohli
മൊഹാലി:| Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (11:47 IST)
നാലാം ഏകദിനം കൈവിട്ടത് ആരാധകര്‍ക്ക് സമ്മാനിച്ച നിരാശ ചെറുതൊന്നുമല്ല. ഇന്ത്യ ഉറപ്പാക്കിയ വിജയമാണ് അവരുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് പിടിച്ചെടുത്തത്. ആഷ്‌ടന്‍ ടേണര്‍ അക്ഷരാര്‍ത്ഥത്തില്‍ ടൊര്‍ണാഡോ പോലെ ആഞ്ഞടിച്ചപ്പോള്‍ വിജയം ഇന്ത്യയില്‍ നിന്ന് അകന്നുമാറുകയായിരുന്നു.

എന്നിരുന്നാലും അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഇന്ത്യ ഉറപ്പായും വിജയിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അതിന് അവര്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ട്. കുറച്ചുനാളായി ക്ലിക്കാകാതിരുന്ന ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം നാലാം ഏകദിനത്തില്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തിയതാണ് അതിലൊന്ന്.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ശിഖര്‍ ധവാനായിരുന്നു കൂടുതല്‍ അപകടകാരി. എങ്കിലും അവസാന ഏകദിനം രോഹിത് ശര്‍മയുടേതായിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. ഹിറ്റ്മാന്‍ ആഞ്ഞടിക്കുമെന്നും ആദ്യം ബാറ്റ് ചെയ്താല്‍ പടുകൂറ്റന്‍ സ്കോര്‍ ഉയര്‍ത്തുമെന്നും രണ്ടാമതാണ് ബാറ്റിംഗെങ്കില്‍ കളി ഒറ്റയ്ക്ക് ജയിപ്പിക്കാനാവുന്ന പ്രകടനം രോഹിത്ശര്‍മ നടത്തുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഈ പരമ്പരയില്‍ ഇതിനോടകം തന്നെ രണ്ട് സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞ വിരാട് കോഹ്‌ലി കൂടി അവസാന ഏകദിനത്തില്‍ ഫോമിലായാല്‍ പരമ്പര ഇന്ത്യയ്ക്ക് ഉറപ്പാണ്. മൊഹാലിയിലെ പിച്ച് പോലെ ആയിരിക്കില്ല എപ്പോഴും കാര്യങ്ങള്‍. മൊഹാലിയില്‍ പൊതിരെ തല്ലുകിട്ടിയെന്നുവച്ച് ഭുവനേശ്വര്‍ കുമാറിനെ എഴുതിത്തള്ളാനാവില്ല. അവസാന ഏകദിനത്തില്‍ ബൂമ്രയും ഭുവനേശ്വര്‍ കുമാറും ഓസീസിനെ വെള്ളം കുടിപ്പിക്കുമെന്നും ആരാധകര്‍ പറയുന്നു.

എം എസ് ധോണി വിക്കറ്റിന് പിന്നിലില്ലാത്തതിന്‍റെ ക്ഷീണം ചെറുതൊന്നുമല്ല. എങ്കിലും അഞ്ചാം ഏകദിനത്തില്‍ ഋഷഭ് പന്ത് മികച്ച പെര്‍ഫോമന്‍സ് നടത്തുമെന്ന് പ്രതീക്ഷിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :