ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 6 ഒക്ടോബര്‍ 2015 (15:16 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 മൽസരത്തിനിടെ കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിഞ്ഞത് തമാശയ്ക്കാണെന്ന് ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി. ഈ സംഭവം വലിയ വിഷയമല്ല.
ഇന്ത്യ പരാജയത്തിലേക്ക് നീങ്ങുന്നതായി മനസിലാക്കിയ ചിലര്‍ ആദ്യം ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞു, ആദ്യം ഒരെണ്ണത്തിൽ തുടങ്ങിയത് പിന്നീട് ഒരുപാടായി മാറി. പക്ഷേ അത് കാണികളുടെ ഒരു തമാശയായിരുന്നുവെന്നും ധോണി പറഞ്ഞു.
കുറച്ച് പേര് കുപ്പിയെറിയുകയും പിന്നീട് മറ്റ് ചിലര്‍ അത് ഏറ്റുപിടിക്കുകയും ആയിരുന്നു. അതോടെ കളിക്കാരുടെ സുരക്ഷ പരിഗണിച്ച് അമ്പയര്‍ കളിക്കാരെ ഗ്രൗണ്ടിന്റെ മധ്യഭാഗത്തേക്ക് വിളിക്കുകയായിരുന്നു. ഇന്ത്യൻ ടീം നന്നായി കളിക്കാത്ത അവസരങ്ങളിൽ കാണികൾ പ്രതികരിക്കുന്നത് ഇത്തരത്തിലായിരിക്കുമെന്നും ധോണി പറഞ്ഞു.
നേരത്തെ വിശാഖപട്ടണത്ത് വച്ച് നടന്ന മൽസരത്തിൽ ഇന്ത്യ വിജയിച്ചപ്പോഴും കാണികൾ കുപ്പികൾ കളിക്കളത്തിലേക്ക് വലിച്ചെറിഞ്ഞത് എനിക്കോർമയുണ്ട്. ആദ്യം ഒരെണ്ണത്തിൽ തുടങ്ങിയത് പിന്നീട് ഒരുപാടായി മാറി. പക്ഷേ അത് കാണികളുടെ ഒരു തമാശയായിരുന്നുവെന്നും ധോണി പറഞ്ഞു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 മൽസരത്തിനിടെയാണ് കാണികള്‍ കളത്തിലേക്ക് കുപ്പി വലിച്ചെറിഞ്ഞത്. കുപ്പിയേറ് ശക്തമായതോടെ ഒരു മണിക്കൂറോളം കളി തടസ്സപ്പെടുകയും ചെയ്തിരുന്നു. രണ്ടു മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2–0ന് സ്വന്തമാക്കി.