വീണ്ടും തോല്‍വി: ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക് നഷ്‌ടമായി

കട്ടക്ക്| JOYS JOY| Last Updated: ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (08:47 IST)
- രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. മൂന്നു കളികളുടെ പരമ്പരയില്‍ രണ്ടു കളിയും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. കാണികളുടെ പ്രതിഷേധം കാരണം തടസ്സപ്പെട്ട കളിയില്‍ ആറു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ധര്‍മ്മശാലയില്‍ നടന്ന ആദ്യ മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. അവസാനത്തെയും മൂന്നാമത്തെയും ട്വന്റി 20 മത്സരം കൊല്‍ക്കത്തയില്‍ നടക്കും.

പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യ മോശം പ്രകടനം തുടര്‍ന്നപ്പോള്‍ കാണികള്‍ ക്ഷുഭിതരായി മൈതാനത്തേക്ക് വെള്ളക്കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 92 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. തുടര്‍ന്ന് ഫീല്‍ഡിങ്ങിനിറങ്ങിയ ഇന്ത്യക്ക് ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഇതാണ് കാണികളെ പ്രകോപിപ്പിച്ചത്.

ദക്ഷിണാഫ്രിക്ക 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 70 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ ആയിരുന്നു കളി തടസ്സപ്പെട്ടത്. പിന്നീട് പുനരാരംഭിച്ച മത്സരം ദക്ഷിണാഫ്രിക്ക അനായാസം നേടുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 199 റണ്‍സെടുത്തായിരുന്നു ഇന്ത്യ തോറ്റതെങ്കില്‍ ഇത്തവണ വെറും 92 റണ്‍സെടുത്ത് ആയിരുന്നു പരാജയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :