ധോണി വീണ്ടും റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും പോണ്ടിംഗ് ഒപ്പമുണ്ട്, മുന്‍ ഓസീസ് നായകനെ മറികടക്കണമെങ്കില്‍ മഹിക്ക് ഇനിയും കാത്തിരിക്കണം

മഹേന്ദ്ര സിംഗ് ധോണി , റിക്കി പോണ്ടിംഗ് , ക്രിക്കറ്റ് , ഓസ്ട്രേലിയ
ഹരാരെ| jibin| Last Modified വ്യാഴം, 23 ജൂണ്‍ 2016 (09:47 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ടീമിനെ നയിച്ച നായകനെന്ന മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ റെക്കാര്‍ഡിനൊപ്പമാണ് മഹിയെത്തിയത്.

2007ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ധോണി 324 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. ഇത്രയും മത്സരങ്ങളില്‍ തന്നെയാണ് പോണ്ടിംഗും ഓസീസിനെ നയിച്ചത്. 194 ഏകദിനമത്സരങ്ങളിലും 70 ട്വന്റി 20 മത്സരങ്ങളിലും 60 ടെസ്റ്റുകളിലും ധോണി ഇന്ത്യയെ നയിച്ചു.

ഹരാരെയില്‍ സിംബാബ്‌വെയ്‌ക്കെതിരെ നടന്ന മൂന്നാം ട്വന്റി- 20 മത്സരത്തിലാണ് ധോണി പോണ്ടിംഗിന്റെ റെക്കോര്‍ര്‍ഡിനൊപ്പമെത്തിയത്. അവസാന മത്സരം ജയിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :