സിറാജിക്കയല്ല ഇനി ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ്, പുതിയ ചുമതലയിൽ ഇന്ത്യൻ താരം

Mohammad siraj
അഭിറാം മനോഹർ| Last Modified ശനി, 12 ഒക്‌ടോബര്‍ 2024 (09:55 IST)
Mohammad siraj
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് ആയി ഔദ്യോഗികമായി ചുമതലയേറ്റു. ഡിജിപി ഓഫീസിലെത്തിയാണ് അദ്ദേഹം ചാര്‍ജെടുത്തത്. സിറാജിനൊപ്പം എം പി. എം അനില്‍കുമാര്‍ യാദവ്, മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷി എന്നിവരുമുണ്ടായിരുന്നു. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി സിറാജിന് ഗ്രൂപ്പ്-1 സര്‍ക്കാര്‍ പദവി നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.


ചടങ്ങില്‍ സിറാജിന്റെ ക്രിക്കറ്റ് നേട്ടങ്ങളെയും സംസ്ഥാനത്തോടുള്ള അര്‍പ്പണബ്ബോധത്തെയും ആദരിച്ചു. തന്റെ പുതിയ റോളില്‍ പലരെയും പ്രചോദിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ക്രിക്കറ്റ് ജീവിതം തുടരുമെന്ന് എക്‌സില്‍ തെലങ്കാന പോലീസ് വ്യക്തമാക്കി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ വിശ്രമത്തിലാണ് താരം. അടുത്തതായി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സിറാജ് കളിക്കുക. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമി തിരിച്ചെത്തിയാല്‍ സിറാജിന് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമാകുമെന്നും ഇതിനിടയില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇടം കയ്യര്‍ പേസറായ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :