പന്ത് ചുരുണ്ടിയത് ആരുടെ അറിവോടെ ?; മാസങ്ങള്‍ക്ക് ശേഷം സ്‌മിത്തിനെതിരെ തുറന്നടിച്ച് സൂപ്പര്‍താരം

പന്ത് ചുരുണ്ടിയത് ആരുടെ അറിവോടെ ?; മാസങ്ങള്‍ക്ക് ശേഷം സ്‌മിത്തിനെതിരെ തുറന്നടിച്ച് സൂപ്പര്‍താരം

  ball tampering , mitchell starc , warner , smith , cricket australia , മിച്ചല്‍ സ്റ്റാര്‍ക് , സ്‌റ്റീവ് സ്‌മിത്ത് , സ്‌റ്റാര്‍ക് , പന്ത് ചുരുണ്ടല്‍
സിഡ്‌നി| jibin| Last Modified ശനി, 9 ജൂണ്‍ 2018 (17:23 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നാണംകെടുത്തിയ പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ മുന്‍ ഓസിസ് ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്തിനെതിരെപേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്.

പന്ത് ചുരണ്ടല്‍ തീരുമാനം എടുത്തത് ടീമിന്റെ നേതൃത്വമാണെന്ന സ്‌മിത്തിന്റെ പത്രസമ്മേളനത്തിലെ
വെളിപ്പെടുത്തല്‍ ടീമിന്റെ ബോളിംഗ് ഡിപ്പാര്‍ട്ടുമെന്റിനെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഇതിനു മറുപടിയുമായിട്ടാണ് സ്‌റ്റാര്‍ക് രംഗത്തുവന്നത്.

സ്മിത്തിന്റെ പ്രസ്താവന തങ്ങള്‍ക്കു നേരെയും സംശയത്തിന്റെ വിരല്‍ നീണ്ടതിന് കാരണമായെന്നാ‍ണ് സ്‌റ്റാര്‍ക് പരസ്യമായി തുറന്നടിച്ചത്.

പന്ത് ചുരണ്ടല്‍ എന്ന തീരുമാനം എടുത്തത് ടീമിലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പാണെന്നായിരുന്നു സ്മിത്ത് പറഞ്ഞിരുന്നത്. ഇതോടെയാണ് സ്റ്റാര്‍ക്, ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍ തുടങ്ങിയവരെ സംശയത്തിന്റെ നിഴലിലാക്കിയത്.

പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍‌ക്രാഫ്‌റ്റ് എന്നിവര്‍ക്ക് ഒമ്പതു മാസത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :