ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി-20; സൂപ്പര്‍ താരത്തെ തിരിച്ചു വിളിച്ച് ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി-20; സൂപ്പര്‍ താരത്തെ തിരിച്ചു വിളിച്ച് ഓസ്‌ട്രേലിയ

  mitchel stark , India Austrlia t 20 , cricket , virat kohli , dhoni , ഓസ്‌ട്രേലിയ , ഇന്ത്യ , വിരാട് കോഹ്‌ലി , ക്രിക്കറ്റ്
സിഡ്‌നി| jibin| Last Modified ശനി, 24 നവം‌ബര്‍ 2018 (20:25 IST)
- ഓസ്ട്രേലിയ ട്വന്റി - 20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം നാളെ നടക്കാനിരിക്കെ സൂപ്പര്‍ താരത്തെ തിരിച്ചു വിളിച്ച് അതിഥേയര്‍. പേസ് ബോളര്‍ മിച്ചല്‍ സ്‌റ്റാക്കിനെയാണ് ഓസീസ് തിരിച്ചു വിളിച്ചിരിക്കുന്നത്.

പരുക്കേറ്റ ബില്ലി സ്റ്റാൻലേക്കിന് പകരമായിട്ടാണ് സ്‌റ്റാര്‍ക്ക് ടീമില്‍ എത്തുന്നത്. സ്റ്റാര്‍ക്ക് ടീമിലെത്തിയ കാര്യം ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും വ്യക്തമാക്കി

രണ്ടാം ട്വന്റി - 20 മത്സരത്തിന്റെ ടോസിന് തൊട്ടുമുമ്പായിരുന്നു പരിക്കിനെ തുടര്‍ന്ന് ബില്ലി സ്റ്റാൻലേക്ക് പുറത്തായത്. തുടര്‍ന്ന് നഥാന്‍ കോള്‍ട്ടര്‍ നൈലായിരുന്നു പ്ലേയിംഗ് ഇലവനിലെത്തിയത്.
മൂന്നാം ട്വന്റി - 20യില്‍ സ്‌റ്റാര്‍ക്ക് അപകടകാരിയാകുമെന്നാണ് റിപ്പോര്‍ട്ട്.

2016 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് സ്റ്റാർക്ക് ട്വന്റി - 20 ടീമിലെത്തുന്നത്. സിഡ്നിയിൽ ജയിച്ചാൽ ഓസീസിന് പരമ്പര സ്വന്തമാക്കാം. ഇതേസമയം പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയിച്ചേ തീരൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :