ധോണി വിരമിക്കണോ ?; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ഓസീസ് മുന്‍ താരം

ധോണി വിരമിക്കണോ ?; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ഓസീസ് മുന്‍ താരം

 mike hussey , ms dhoni , team india , virat kohli , dhoni , മഹേന്ദ്ര സിംഗ് ധോണി , മൈക്ക് ഹസി , ലോകകപ്പ് , ഇന്ത്യ , വിരാട് കോഹ്‌ലി
കാന്‍ബ്ര| jibin| Last Modified ചൊവ്വ, 31 ജൂലൈ 2018 (16:04 IST)
വിരമിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ മുന്‍ താരം മൈക്ക് ഹസി. മുന്‍ ഇന്ത്യന്‍ താരങ്ങളടക്കമുള്ളവര്‍ മഹിക്കെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഹസി പ്രസ്‌താവന നടത്തിയത്.

ചില സമയങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ എല്ലാ താരങ്ങളും ബുദ്ധിമുട്ടാറുണ്ട്. ധോണി എന്ന താരത്തിന്റെ പ്രതിഭയ്‌ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ രണ്ട് ഇന്നിംഗ്‌സിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഹസി പറഞ്ഞു.

ധോണിയുടെ കാലം കഴിഞ്ഞുവെന്ന തോന്നല്‍ തെറ്റാണ്. ഒരിക്കലും എഴുതിതള്ളാന്‍ സാധിക്കാത്തെ താരമാണ് അദ്ദേഹം. അടുത്ത ലോകകപ്പില്‍ ഇന്ത്യക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അയാള്‍ക്കാകുമെന്നും മുന്‍ ഓസീസ് താരം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :