ഏകദിന റാങ്കിംഗ്; ധോണിക്കും ഇന്ത്യക്കും കനത്ത തിരിച്ചടി - എതിരാളികളില്ലാതെ കോഹ്‌ലി

ഏകദിന റാങ്കിംഗ്; ധോണിക്കും ഇന്ത്യക്കും കനത്ത തിരിച്ചടി - എതിരാളികളില്ലാതെ കോഹ്‌ലി

   ICC ranking , dhoni , team india , viraat kohli , മഹേന്ദ്ര സിംഗ് ധോണി , ഐസിസി , വിരാട് കോഹ്‌ലി , റാഷിദ് ഖാന്‍
ദുബായ്‌| jibin| Last Updated: തിങ്കള്‍, 30 ജൂലൈ 2018 (14:37 IST)
ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കനത്ത തിരിച്ചടി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് ധോണിക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി (911 റേറ്റിംഗ്) ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മുന്‍ നായകന്‍ പതിനഞ്ചാം സ്ഥാനത്തേക്ക് വീണു.

കോഹ്‌ലിക്ക് പിന്നിലായി പാകിസ്ഥാന്‍ താരം ബാബര്‍ അസവും ഇംഗ്ലണ്ടിന്റെ ജോ റൂട്ടുമാണുള്ളത്.

ബോളര്‍മാരില്‍ ജസ്പ്രീത് ബൂമ്ര (775 റേറ്റിംഗ്) ഒന്നാമത് തുടരുമ്പോള്‍ 763 റേറ്റിംഗ് പോയന്റുള്ള അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് രണ്ടാം സ്ഥാനത്ത്. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യ രണ്ടാമതും ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :