അഭിറാം മനോഹർ|
Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (15:49 IST)
ക്രിക്കറ്റിലെ 2029ലെ ലോസഞ്ചലസ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായി. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ മുംബൈയില്‍ ചേര്‍ന്ന യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. ഐഒസി നിര്‍വാഹകസമിതി യോഗത്തില്‍ തീരുമാനം വോട്ടിനിട്ട് അംഗീകാരം നേടുകയായിരുന്നു.
ക്രിക്കറ്റിനൊപ്പം ഫ്‌ലാഗ് ഫുട്‌ബോള്‍,ലക്രോസ്(സിക്‌സസ്),സ്‌ക്വാഷ്,ബേസ്‌ബോള്‍,സോഫ്റ്റ്‌ബോള്‍ എന്നിവയ്ക്കും നിര്‍വാഹക സമിതി അംഗീകാരം നല്‍കി. 128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്‌സിന്റെ ഭാഗമാകുന്നത്. 1900ലെ പാരീസ് ഒളിമ്പിക്‌സില്‍ മാത്രമാണ് ഇതിന് മുന്‍പ് ക്രിക്കറ്റ് ഒളിമ്പിക്‌സിന്റെ ഭാഗമായിട്ടുള്ളത്. അതേസമയം 2036ലെ ഒളിമ്പിക്‌സ് ആതിഥേയത്വം വഹിക്കാന്‍
ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പോളണ്ട്,മെക്‌സിക്കോ,ഇന്‍ഡോനെഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പുറമെ ഒളിമ്പിക്‌സ് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച മറ്റ് രാജ്യങ്ങള്‍.