പരമ്പര തോല്‍‌വി; ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ച് മര്‍വന്‍ അട്ടപ്പട്ടു രാജിവെച്ചു

കൊളംബോ| VISHNU N L| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (09:53 IST)
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര തോറ്റതിനുപിന്നാലെ ശ്രീലങ്കന്‍ ടീമിന്റെ മുഖ്യകോച്ച് മര്‍വന്‍ അട്ടപ്പട്ടു സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ചയാണ് അട്ടപ്പട്ടു രാജിക്കത്ത് അയച്ചത്. രാജി സ്വീകരിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് അട്ടപ്പട്ടു ശ്രീലങ്കയുടെ മുഖ്യ പരിശീലകനായത്. അതിനുമുമ്പ് ഇടക്കാല പരിശീലകനായി കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനുമെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരകളിൽ ലങ്ക തോറ്റതാണ് അട്ടപ്പെട്ടുവിനെ രാജിവയ്ക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ലങ്കൻ ടീമിന്റെ മുൻനായകൻ കൂടിയാണ് അട്ടപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :