ചെറുതോ വലുതോ ആയ യുദ്ധത്തിനു തയ്യാര്‍: പാകിസ്ഥാന്‍

ഇസ്ലാമാബാദ്| VISHNU N L| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (08:52 IST)
യുദ്ധ പ്രകോപനം നടത്തിയാൽ ചെറുതോ വലുതോ ആയ യുദ്ധത്തിന് തയ്യാറെടുക്കുമെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്. അതിർത്തിയിലെ വെടിനിർത്തൽ ലംഘനങ്ങൾ തുട‌രുന്നതിനാൽ മിന്നൽ യു‌ദ്ധത്തിന് സജ്ജരാകണമെന്ന ഇന്ത്യൻ കരസേനാ മേധാവിയുടെ ആഹ്വാനത്തിന് മറുപടി പറയവേയാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ അസിഫ് ഇങ്ങനെ പറഞ്ഞത്.

ഇന്ത്യയ്ക്ക് യുദ്ധക്കൊതി പിടിപെട്ടാല്‍ കനത്ത നഷ്ടം നേരിടേണ്ടിവരും. ചെറുതോ വലുതോ ആയ യുദ്ധത്തിനു തയ്യാറായാല്‍ ഞങ്ങളും പൂര്‍ണ സജ്ജരാണ്. പാകിസ്ഥാൻ സമാധാനത്തിലാണ് വിശ്വസിക്കുന്നതെന്നും എന്നാൽ പ്രകോപനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയാമെന്നും ഖ്വാജ അസിഫ് പറഞ്ഞു.

പാകിസ്ഥാൻ യുദ്ധ സജ്ജമാണെന്നും 1965ലെ യുദ്ധത്തിൽ ലാഹോർ പിടിച്ചെടുക്കാനുള്ള ഇന്ത്യൻ നീക്കത്തെ ഇല്ലാതാക്കിയെന്നും അവകാശപ്പെട്ടു. 50 വർഷം മുമ്പുള്ളതിനേക്കാൾ അനുഭവ പരിചയമുള്ളവരും വിദഗ്ധരുമാണ് തങ്ങൾ. വർഷങ്ങളായി തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ വെല്ലുവിളികൾ നേരിടേണ്ടത് എങ്ങനെയെന്ന് അറിയാമെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :