എല്ലാത്തിനും തടസം ഉന്നയിക്കുന്നു; ബിസിസിഐക്ക് സുപ്രീംകോടതിയുടെ താക്കീത്

ബിസിസിഐക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ താക്കീത്

 lodha committee , supreme court , BCCI , indian cricket , BCCI, Supreme Court, BCCI SC, Lodha Panel, Anurag Thakur, ബിസിസിഐ , ജസ്റ്റിസ് ലോധ , ഗോപാൽ സുബ്രഹ്മണ്യം , ക്രിക്കറ്റ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (17:24 IST)
സമിതിയുടെ ശുപാർശകൾ നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് ബിസിസിഐക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ താക്കീത്. എല്ലാത്തിനും തടസം ഉന്നയിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ബിസിസിഐയിൽ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. അല്ലെങ്കിൽ ലോധ സമിതിയെ ഈ ചുമതല ഏൽപ്പിക്കാം. ബിസിസിഐക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നും ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു.

ലോധ സമിതി ശുപാർശകൾ പൂർണമായി അംഗീകരിച്ചില്ലെങ്കിൽ അതിനു നിർദേശിച്ച് ഉത്തരവിറക്കുമെന്നു കോടതി മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, ശുപാർശകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :