ലങ്കന്‍ കരുത്തിന് മുന്‍പില്‍ സ്കോട്ടിഷ് പട മുട്ടുമടക്കി

Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (17:32 IST)
ലോകകപ്പ് ക്രിക്കറ്റില്‍ സ്കോട്ട്‍ലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് ആധികാരിക ജയം. സ്കോട്ട്ലന്‍ഡിനെ 148 റണ്‍സിനാണ് ലങ്കന്‍പട തോല്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത 364 റണ്‍സിന്റെ കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ
സ്കോട്ട്‍ലന്‍ഡ് 215 റണ്‍സിന് പുറത്താ‍കുകയായിരുന്നു.അര്‍ധസെഞ്ചുറി നേടിയ കോള്‍മാനും മോംസണും മാത്രമാണ് സ്കോട്ട്‍ലന്‍ഡിന് വേണ്ടി ഭേതപ്പെട്ട പ്രകടനം നടത്തിയത്.റണ്ണൊന്നും എടുക്കാതെ കോട്സറും 11 റണ്‍സെടുത്ത് മക്‍ലിയോഡും പുറത്തായി. മാറ്റ് മാക്കന്‍ 19 നും മോംസണ്‍ 60 തും നേടി.

സംഗക്കാരയുടേയും ദില്‍ ഷന്റേയും സെഞ്ചുറികളുടെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. 86 പന്തിലാണ് സംഗക്കാര ശതകം പൂര്‍ത്തിയാക്കിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ സെഞ്ച്വറിയടിക്കുന്ന താരമെന്ന നേട്ടമാണ് സംഗക്കാര ശതകത്തിലൂടെ സ്വന്തമാക്കിയത്. ലോകകപ്പിലെ
രണ്ടാം സെഞ്ചുറിയാണ് ദില്‍ഷന്‍ സ്കോട്ട്ലന്‍ഡിനെതിരെ നേടിയത്. രണ്ടാം വിക്കറ്റില്‍ ദില്‍ഷനും സംഗക്കാരയും 195 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ദില്‍ഷന്‍ 104 ഉം സംഗക്കാര 124 ഉം റണ്‍സെടുത്ത് പുറത്തായി. നായകന്‍ എയ്ഞ്ചലോ മാത്യൂസ് 20 പന്തില്‍ അര്‍ധസെഞ്ചുറി നേടി. ഇത് ലോകകപ്പിലെ രണ്ടാമത്തെ അതിവേഗ അര്‍ധസെഞ്ചുറിയാണ്. ജോഷ് ഡാവെ മൂന്ന് വിക്കറ്റ് വീഴ്ത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :