കോഹ്‌ലിയും ഡിവില്ലിയേഴ്‌സും അടി തുടരുന്നു; ഇത്തവണ പ്രഹരമേറ്റത് കൊല്‍‌ക്കത്തയ്‌ക്ക്

ജയത്തോടെ ബാംഗ്ളൂര്‍ പ്ലേഓഫ് പ്രതീക്ഷകൾ നിലനിറുത്തി

 ഐപിഎല്‍ സീസണ്‍ , കൊല്‍‌ക്കത്ത നൈറ്റ് റൈഡേഴ്‌സ് , വിരാട് കോഹ്‌ലി , ഡിവില്ലിയേഴ്‌സ്
കൊല്‍ക്കത്ത| jibin| Last Modified ചൊവ്വ, 17 മെയ് 2016 (09:56 IST)
ഐപിഎല്ലില്‍ വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്‌സും മാരകഫോം തുടരുന്ന. ഇത്തവണ ഇരുവരുടെയും ബാറ്റിന്റെ ചൂട് അറിഞ്ഞ് തോല്‍‌വി ഏറ്റുവാങ്ങിയത് കൊല്‍‌ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു. കൊല്‍ക്കത്ത ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം ബാംഗ്ളൂര്‍ എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.

എബിയുടേയും (59*) കോഹ്ലിയുടെയും (75*) മാസ്മരിക ഇന്നിംഗ്സാണ് വലിയ സ്കോറിനെ അനയാസം മറികടക്കാന്‍ സഹായിച്ചത്. ഫോമിലേക്കെത്തിയ ഓപ്പണർ ക്രിസ് ഗെയ്ലും (31പന്തിൽ 49)തകർപ്പൻ ബാറ്റിംഗുമായി ബാംഗ്ലൂരിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബാംഗ്ളൂര്‍ 18.4 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തി (186/1). ജയത്തോടെ ബാംഗ്ളൂര്‍ പ്ലേഓഫ് പ്രതീക്ഷകൾ നിലനിറുത്തി.

നേരത്തെ നായകന്‍ ഗൌതം ഗംഭീറിന്റെയും (51) മനീഷ് പാണ്ഡയുടെയും (50) അര്‍ധ സെഞ്ചുറികളും ആന്ദ്രേ റസലിന്റെ (39) കൂറ്റന്‍ അടികളുമാണ് കൊല്‍ക്കത്തയ്ക്ക് വലിയ സ്കോര്‍ നല്‍കിയത്. റസല്‍ 19 പന്തില്‍നിന്നാണ് 39 റണ്‍സെടുത്തത്. 11 പന്തില്‍ 18 റണ്‍സെടുത്ത ഷാക്കീബ് അല്‍ഹസനും റസലും പുറത്താകാതെ നിന്നു. യൂസുഫ് പത്താനും (6) ഓപ്പണര്‍ റോബിന്‍ ഉത്തപ്പയ്‌ക്കും (2) തിളങ്ങാന്‍ കഴിഞ്ഞില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :