ഇങ്ങനെ പോയാൽ കോലി പുറത്താകും രക്ഷിക്കാൻ ക്യാപ്‌റ്റൻസി കയ്യിലില്ലെന്ന് ഗവാസ്‌കർ

അഭിറാം മനോഹർ| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (14:35 IST)
ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാനും മുൻ നായകനുമായ വിരാട് കോലിയ്ക്ക് മുന്നറിയിപ്പുമായി ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ നാലു ബോളി‌ൽ നിന്നും എട്ട് റൺസ് മാത്രമാണ് കോലിക്ക് നേടാനായത്. കോലി ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും റണ്‍സ് നേടാന്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ ടീമില്‍ നിന്നും പുറത്തായേക്കുമെന്നും ഗവാസ്‌കര്‍ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടാൻ കോലിക്കായിട്ടില്ല.2019ല്‍ ബംഗ്ലാദേശിനെതിരേ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹം അവസാനമായി മൂന്നക്കം തികച്ചത്. മുൻ നായകൻ എന്ന നിലയിലൊന്നും കോലിയുടെ സ്ഥാനം സുരക്ഷിതമല്ല.

ബാറ്ററാണെങ്കില്‍ അയാള്‍ റണ്ണെടുത്തേ തീരൂ, ബൗളണാണെങ്കില്‍ വിക്കറ്റുകളും വീഴ്ത്തണം. അതിനായില്ലെങ്കില്‍ ഈ താരത്തിനു ദേശീയ ടീമില്‍ നിന്നും പുറത്തു പോവേണ്ടി വരും ഗവാസ്‌കർ പറഞ്ഞു. കോലിയുടെ പേരെടുത്ത് പറയാതെയാണ് ഗവാസ്‌കറുടെ വിമർശനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :