ധവാനും ശ്രേയസ് അയ്യരും നെഗറ്റീവായി: പരിശീലനത്തിന് അനുമതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (19:57 IST)
കൊവിഡ് ബാധിച്ച ഇന്ത്യൻ താരങ്ങളായ ശിഖർ ധവാനും ശ്രേയസ് അയ്യരും നെഗറ്റീവായി.രോഗം ഭേദമായതോടെ ഇരുവര്‍ക്കും പരിശീലനത്തിനുള്ള അനുമതി ലഭിച്ചു. എങ്കിലും ബുധനാഴ്ച നടക്കുന്ന വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇരുവർക്കും കളിക്കാനാകില്ല.

കൊവിഡ് പരിശോധനയില്‍ നെഗറ്റീവായതോടെ ഇരുവരും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ലഘുവായ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടു. ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. അതേസമയം രോഗം ബാധിച്ച് റിതുരാജ് ഗെയ്‌ക്ക്വാദ് ഇപ്പോഴും ഐസൊലേഷനിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :