സേനയില്‍ സ്ഥലംമാറ്റം ഉടനില്ല: ആഭ്യന്തര മന്ത്രി

കൊച്ചി| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (14:11 IST)
പൊലീസ് സേനയില്‍ സ്ഥലംമാറ്റം ഉടനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ കുബേര അടക്കമുള്ള ജനപക്ഷ പദ്ധതികള്‍ അവസാനിക്കാതെ സേനയില്‍ അഴിച്ചുപണി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ പൊലീസ് ഓഫിസര്‍ മുതല്‍ മുകളിലേക്ക് ഈ തീരുമാനം ബാധകമാണ്. തെരഞ്ഞെടുപ്പ് ക്രമീകരണത്തിന്റെ ഭാഗമായി സ്ഥലംമാറ്റപ്പെട്ടവര്‍ വീണ്ടും സ്ഥലമാറ്റം പ്രതീക്ഷിച്ച് ക്രിയാത്മകമായി പ്രവര്‍ത്തിക്കാത്ത വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ജനപക്ഷ പരിപാടികള്‍ക്ക് ഓരോ ഉദ്യോഗസ്ഥനും നല്‍കിയ സംഭാവനകള്‍ കൂടി പരിഗണിച്ചാകും ഇനി സ്ഥലംമാറ്റമെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :