സച്ചിനെതിരെ ഗൂഢാലോചന നടത്തിയത് മുതിർന്ന നാല് കളിക്കാര്‍; സഞ്ജു ഉള്‍പ്പെടയുള്ള 13 താരങ്ങള്‍ വിശദീകരണം നല്‍കണം

സച്ചിനെതിരെ ഗൂഢാലോചന നടത്തിയത് മുതിർന്ന നാല് കളിക്കാര്‍; സഞ്ജു ഉള്‍പ്പെടയുള്ള 13 താരങ്ങള്‍ വിശദീകരണം നല്‍കണം

  kerala cricket , KCA , sachin baby , sanju v samson , കെസിഎ , സച്ചിൻ ബേബി , കേരള ക്രിക്കറ്റ്
കൊച്ചി| jibin| Last Modified ബുധന്‍, 15 ഓഗസ്റ്റ് 2018 (10:29 IST)
കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ പടയൊരുക്കം നടത്തിയ താരങ്ങളോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

ടീമിന്റെ നേതൃസ്ഥാനത്തുള്ള ക്യാപ്‌റ്റനെതിരെ ഗൂഢാലോചന നടത്തി, ടീമില്‍
അന്തഛിദ്രം സൃഷ്ടിക്കാൻ ശ്രമിച്ചൂ എന്നീ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതീരെ കെ സി എ ചുമത്തിയിരിക്കുന്നത്.

സച്ചിനെ നായകസ്ഥാനത്തു നീക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ മുന്‍ ക്യാപ്‌റ്റന്മാര്‍ ഉള്‍പ്പെടയുള്ള 13 കളിക്കാരോടാണ് അസോസിയേഷന്‍ വിശദീകരണം ചോദിച്ചത്.

മുൻ ക്യാപ്റ്റൻമാരായ സഞ്ജു സാംസൺ, രോഹൻ പ്രേം, റെയ്ഫി വിൻസന്റ് ഗോമസ്, മറ്റു കളിക്കാരായ വിഎ ജഗദീഷ്, അഭിഷേക് മോഹൻ, കെസി അക്ഷയ്, കെഎം ആസിഫ്, ഫാബിദ് ഫാറൂഖ്, മുഹമ്മദ് അസ്ഹറുദീൻ, സന്ദീപ് വാരിയർ, എംഡി നിധീഷ്, സൽമാൻ നിസാർ, സിജോമോൻ എന്നിവരോടാണ് 10 ദിവസത്തിനുള്ളില്‍
വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സച്ചിനെതിരായ നീക്കത്തിനു പിന്നില്‍ മുന്‍ നായകന്മാ‍ര്‍ ഉള്‍പ്പെടുന്ന നാലു മുതിർന്ന കളിക്കാരാണെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :