പരിക്ക്: ബട്ട്‌ലർ ഏകദിനവും കളിക്കില്ല, ഹാരി ബ്രൂക് ഇംഗ്ലണ്ട് ക്യാപ്റ്റൻ

Butler, England Team
Butler, England Team
അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (11:46 IST)
ടി20 പരമ്പരയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലും ഇംഗ്ലണ്ട് നായകനായ ജോസ് ബട്ട്ലര്‍ കളിക്കില്ല. പരമ്പരയില്‍ ഹാരി ബ്രൂക്കാവും ഇംഗ്ലണ്ടിനെ നയിക്കുക. ബട്ട്ലര്‍ക്ക് പകരം ലിയാം ലിവിങ്ങ്സ്റ്റണെ ഏകദിനടീമില്‍ ഉള്‍പ്പെടുത്തി.

കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ബട്ട്ലര്‍ക്ക് പരമ്പര നഷ്ടമായിരിക്കുന്നത്. 2024ലെ ടി20 സെമി ഫൈനല്‍ കളിച്ച ശേഷം ബട്ട്ലര്‍ ഇതുവരെയും ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. അതേസമയം ഇതാദ്യമായാണ് ഹാരി ബ്രൂക് ഇംഗ്ലണ്ടിനെ നയിക്കാനൊരുങ്ങുന്നത്. 25കാരനായ താരം നേരത്തെ ഇംഗ്ലണ്ട് അണ്ടര്‍ 19 ക്യാപ്റ്റനായിരുന്നു. 5 ഏകദിനമത്സരങ്ങളാണ് ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് കളിക്കുന്നത്. ആദ്യപോരാട്ടം 19നാണ്. 21,24,27,29 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :