ഓസ്ട്രേലിയയില്‍ സ്ഥിരതാമസത്തിനൊരുങ്ങി നര്‍ത്തകി മേതില്‍ ദേവിക

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (21:21 IST)
ഓസ്ട്രേലിയയില്‍ സ്ഥിരതാമസത്തിനൊരുങ്ങി നര്‍ത്തകി മേതില്‍ ദേവിക. സോഷ്യല്‍ മീഡിയയിലൂടെയാണ് ദേവിക ഇക്കാര്യം അറിയിച്ചത്. ആഗോള തലത്തിലുളള പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബല്‍ ടാലന്റ് വിഭാഗത്തിലാണ് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് മേതില്‍ ദേവികയ്ക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ചു നല്‍കിയത്. ഇതോടെ താനും മകനും ഓസ്ട്രേലിയയില്‍ സ്ഥിരമായി താമസിക്കാനുളള അര്‍ഹത നേടിയിരിക്കുകയാണെന്നും ഈ വിവരം ആരാധകരെ അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മേതില്‍ ദേവിക കുറിച്ചു.

അതേസമയം വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേതില്‍ ദേവിക. സെപ്റ്റംബര്‍ 20 ചിത്രം തിയറ്ററകുളിലെത്തുക. ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തില്‍ നിഖില വിമല്‍, അനുശ്രീ, അനു മോഹന്‍, ഹക്കിം ഷാജഹാന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :