ഗംഭീർ അധികകാലം തുടരില്ല, ചില താരങ്ങളുമായി മുന്നോട്ട് പോകാൻ പ്രയാസപ്പെടുമെന്ന് മുൻ ഇന്ത്യൻ താരം

Rohit sharma,Gautham Gambhir
Rohit sharma,Gautham Gambhir
അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2024 (12:36 IST)
രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത ഗൗതം ഗംഭീര്‍ തല്‍സ്ഥാനത്ത് അധികകാലം തുടരുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ ജോഗീന്ദര്‍ ശര്‍മ. എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടുള്ള വ്യക്തിയെന്ന നിലയില്‍ ഇന്ത്യന്‍ ടീമംഗങ്ങളില്‍ ചിലരെങ്കിലുമായി മുന്നോട്ട് പോകാന്‍ ഗംഭീറിന് പ്രയാസമാകുമെന്നും ജോഗീന്ദര്‍ ശര്‍മ പറയുന്നു. താന്‍ ഉദ്ദേശിക്കുന്നത് കോലിയെ അല്ലെന്നും ജോഗീന്ദര്‍ ശര്‍മ വ്യക്തമാക്കുന്നു.


ടീമിനെ നല്ലരീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വ്യക്തിയാണ് ഗംഭീര്‍. പക്ഷേ ടീമിനൊപ്പം അധികകാലം തുടരാന്‍ ഗംഭീറിനാകുമെന്ന് തോന്നുന്നില്ല. സ്വന്തമായി തീരുമാനങ്ങളും അഭിപ്രായങ്ങളും ഉള്ളയളാണ് ഗംഭീര്‍. അതുകൊണ്ട് തന്നെ ടീമിലെ ഏതെങ്കിലും താരങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
ഗംഭീറിന്റെ തീരുമാനങ്ങളും നിലപാടുകളും മറ്റുള്ളവര്‍ക്ക് അനിഷ്ടമുണ്ടാക്കുന്നത് നമ്മള്‍ മുന്‍പും കണ്ടിട്ടുണ്ട്. പറയാനുള്ളത് മുഖത്ത് നോക്കി പറയുന്നതാണ് ഗംഭീറിന് ശീലം. ആരെയും പുകഴ്ത്തി സംസാരിക്കാറില്ല. പുകഴ്ത്തല്‍ കേള്‍ക്കാനും താത്പര്യപ്പെടുന്ന ആളല്ല ഗംഭീര്‍.
ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റിലാണ് ജോഗീന്ദര്‍ ശര്‍മ ഇക്കാര്യം പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :